കുളത്തുപ്പുഴ: ഭാര്യ നൽകിയ പീഡന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. 23കാരനായ യുവാവിനെയാണ് പോക്സോ അടക്കം വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത സമയത്ത് പീഡിപ്പിച്ച് ഗർഭിണിയാക്കി എന്നായിരുന്നു പതിനെട്ടുകാരിയായ ഭാര്യ നൽകിയ പരാതി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പോക്സോ ചുമത്തി കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
അടുത്ത ബന്ധുക്കൾ കൂടിയായ ഇരുവർക്കും വിവാഹത്തിന് മുമ്പാണ് കുഞ്ഞ് ജനിച്ചത്. യുവതിക്ക് പതിനെട്ട് വയസ് തികഞ്ഞതോടെ നിയമപരമായി വിവാഹിതരാവുകയും ചെയ്തു. എന്നാൽ ഇതിനു ശേഷം കുടുംബകലഹം പതിവായി. ഇതോടെ കഴിഞ്ഞ ഏപ്രിലില്‍ ഭാര്യ പരാതിയുമായി പൊലീസിനെ സമീപിച്ചു. പരാതി അനുസരിച്ച് പൊലീസ് കേസെടുക്കുകയും ചെയ്തു.
Also Read-
കാമുകനൊപ്പം ഒളിച്ചോടിയത് ഭർത്താവിന്റെ പ്രത്യേക ശീലം കാരണമെന്ന് വീട്ടമ്മ; പൊലീസിനും അമ്പരപ്പ്
ഭാര്യാപിതാവിനൊപ്പം മുംബൈയിലായിരുന്നു ദമ്പതികൾ കഴിഞ്ഞിരുന്നത്. എന്നാൽ കലഹം മൂത്തതോടെ യുവാവ് നാട്ടിലേക്ക് മടങ്ങിയെത്തി. ഇതറിഞ്ഞ് ഭാര്യയും ബന്ധുക്കളും പൊലീസിന് രഹസ്യവിവരം നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായത്.
മറ്റൊരു സംഭവത്തിൽ വിവാഹവാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടി. വിഴിഞ്ഞം കോട്ടപ്പുറം മരിയന്‍ നഗര്‍കോളനിയില്‍ സുജന്‍ (19) എന്നയാളെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കഴക്കൂട്ടം സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം യുവതിയിൽ നിന്ന് സുജൻ അകന്നു. ഇതോടെയാണ് താൻ വഞ്ചിക്കപ്പെട്ടതായി യുവതിക്ക് ബോധ്യമായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കായി അന്വേഷണം തുടങ്ങിയെങ്കിലും ഒരു വിവരവും ലഭിക്കാത്തത് പൊലീസിനെ തുടക്കത്തിൽ വലച്ചു.
എന്നാൽ കഴിഞ്ഞ ദിവസം കഴക്കൂട്ടം സൈബര്‍സിറ്റി അസി. കമ്മീഷണര്‍ ഷൈനു തോമസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൂന്തുറയിലെ ബന്ധു വീട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കഴക്കൂട്ടം എസ്.എച്ച്.ഒ ബിജു.യു, എസ്.സി.പി.ഒ ബൈജു, സി.പി.ഒമാരായ സജാദ്, അന്‍സില്‍, അജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.