”കരേലി നിയോജകമണ്ഡലത്തോടു ചേർന്നുള്ള ഒരു ഗ്രാമത്തിൽ ന്യൂനപക്ഷ സമുദായങ്ങൾക്കായി അതിഖും സംഘവും ഒരു ടൗൺഷിപ്പ് നിർമിക്കാൻ തുടങ്ങിയിരുന്നു. ദുർബല വിഭാഗങ്ങൾ ഉൾപ്പെടെ നിരവധി ആളുകളുടെ ഭൂമിയാണ് ഇതിനായി ഇവർ കൈയേറിയത്. ഒരു പ്രത്യേക സമുദായത്തിനായി കോളനികൾ സ്ഥാപിച്ച്, അതിഖും സംഘവും തങ്ങളുടെ രാഷ്ട്രീയ സ്വാധീനം കൂടുതൽ ശക്തിപ്പെടുത്താനും ആഗ്രഹിച്ചു. ഇവർക്ക് അത്തരം നിരവധി തന്ത്രങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം എസ്ടിഎഫ് പരാജയപ്പെടുത്തി. കരേലി നിയോജകമണ്ഡലത്തിന്റെ ജനസംഖ്യാശാസ്‌ത്രം തന്നെ മാറ്റാൻ അവർ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു”, യാഷ് ന്യൂസ് 18 നോട് പറഞ്ഞു.
advertisement
ഉമേഷ് പാൽ വധക്കേസിലെ മറ്റ് പ്രതികളായ സാബിറിനെയും അർമാനെയും കുറിച്ചും അമിതാഭ് യാഷ് ന്യൂസ് 18 നോട് സംസാരിച്ചു. അതിഖിന്റെ ഭാര്യ ഷൈസ്ത പർവീന്റെ ഡ്രൈവറായിരുന്നു സാബിർ. അർമാൻ ബിഹാർ സ്വദേശിയാണ്. ഇവരെ ട്രാക്ക് ചെയ്തുകൊണ്ടിരിക്കുകയാണെന്നും സാക്ഷികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ ഇവർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിഖിന്റെ മകൻ ആസാദ് അഹമ്മദ് കൊല്ലപ്പെട്ട ഏറ്റുമുട്ടലിനെക്കുറിച്ചും അമിതാഭ് യാഷ് സംസാരിച്ചു. ”ആദ്യ കുറ്റകൃത്യം ചെയ്യുന്നതിന് മുൻപേ തന്നെ തോക്ക് എങ്ങനെ ഉപയോഗിക്കണം എന്നൊക്കെ ആസാദ് അഹമ്മദിന് നന്നായി അറിയാമായിരുന്നു. കീഴടങ്ങാൻ ഇയാൾക്ക് 48 ദിവസത്തെ സമയം നൽകിയിരുന്നു. പക്ഷേ അയാൾ അത് ചെയ്തില്ല. എസ്ടിഎഫിനെപ്പോലും ഭയക്കാതെ ഉദ്യോഗസ്ഥർക്ക് നേരെ ആസാദ് വെടിയുതിർക്കുകയായിരുന്നു. പക്ഷേ, ഭാഗ്യം ഇയാൾക്ക് എതിരായിരുന്നു. ഒടുവിൽ ആസാദ് കൊല്ലപ്പെട്ടു”, യാഷ് പറഞ്ഞു.
Also Read- 1400 കോടി ആസ്തി; ഗുണ്ടാനേതാവ് അതിഖ് അഹമ്മദിന്റെ സാമ്രാജ്യം യോഗി സർക്കാർ ഉൻമൂലനം ചെയ്തതെങ്ങനെ?
ആസാദിന്റെ പക്കൽ നിന്ന് കണ്ടെടുത്ത അത്യാധുനിക വിദേശ നിർമിത ആയുധങ്ങളെക്കുറിച്ചൂം യുപി എസ്ടിഎഫ് എഡിജി സംസാരിച്ചു. അത്തരം ആയുധങ്ങളെല്ലാം പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”ഈ ആയുധങ്ങൾ അയൽ രാജ്യങ്ങളിൽ നിന്ന് ഡ്രോണുകൾ വഴിയാണ് ഇന്ത്യയിലെത്തുന്നത്. ഉത്തർപ്രദേശിൽ ഞങ്ങൾക്ക് അറിയുന്ന ഇത്തരം എല്ലാ സംഘങ്ങളെയും ഞങ്ങൾ ഇല്ലാതാക്കും”, അമിതാഭ് യാഷ് കൂട്ടിച്ചേർത്തു.
(ന്യൂസ് 18 ഹിന്ദി ലേഖകൻ റിഷഭ് മണി ത്രിപാഠി നടത്തിയ അഭിമുഖത്തിന്റെ പരിഭാഷ)