കൊറോണയുടെ സാഹചര്യത്തിൽ ഇവിടെയെത്തുന്ന ആളുകളുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായിട്ടുണ്ട്. നേരത്തെ ഒരു ദിവസം ഏകദേശം ഇരുപതിനായിരത്തോളം ആളുകളാണ് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ എത്തുന്നവരുടെ എണ്ണം അഞ്ഞൂറിൽ താഴെ മാത്രമാണെന്നാണ് ലൈംഗികത്തൊഴിലാളികളുടെ സംഘടനയായ ദർബാർ മഹിള സമന്വയ കമ്മിറ്റി സെക്രട്ടറി കാജൽ ബോസ് പറയുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചുവപ്പു തെരുവുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന സോനാഗാച്ചി മേഖലയിലെ മാത്രം കണക്കാണിത്.
വൈറസ് ഭീതിയെ തുടർന്ന് പല ലൈംഗികത്തൊഴിലാളികളും ഇപ്പോള്‍ വീടിന് പുറത്തിറങ്ങുന്നില്ലെന്നാണ് സംഘടനയിലെ മറ്റൊരു അംഗമായ ബൈഷാഗി പറയുന്നത്. സോനാഗാച്ചിയിൽ മാത്രം ഏകദേശം 12000 ലൈംഗികത്തൊഴിലാളികളാണുള്ളത്. ആരോഗ്യ കാര്യത്തിൽ ആശങ്ക ഉയർന്നതിനെ തുടർന്ന് ഇവരിൽ പത്തുശതമാനം പേർ മാത്രമെ ഇപ്പോള്‍ ലൈംഗികത്തൊഴിലിനായി ഇറങ്ങുന്നുള്ളു എന്നാണ് ഇവർ പറയുന്നത്. എല്ലാ സ്ഥലങ്ങളിലും ഇതേസാഹചര്യം തന്നെയാണെന്നും ബൈഷാഗി കൂട്ടിച്ചേർത്തു.
advertisement
ഈ അവസ്ഥ തുടർന്നു പോയാൽ ജീവിതം തന്നെ പ്രതിസന്ധിയിലാകുമെന്നാണ് ഇവിടുത്തെ സ്ത്രീകൾ പറയുന്നത്. നിത്യചിലവിനായി പോലും നട്ടം തിരിയുകയാണ് പലരും. മക്കളുടെ വിദ്യാഭ്യാസം, വീട്ടുച്ചെലവ്, പ്രിയപ്പെട്ടവരുടെ ചികിത്സാ ചെലവ് തുടങ്ങി നൂറു സങ്കടങ്ങൾ നിരത്തി ഇനിയെന്ത് എന്ന ചോദ്യം ഉയർത്തുകയാണ് പലരും.
You may also like:പനി, ചുമ, ശ്വാസ തടസം...! കോവിഡ് കാലത്തെ ഈ സുപരിചിത ഹലോ ട്യൂൺ ശബ്ദം ആരുടേത് ? [PHOTO]ബിഗ് ബോസ് താരം രജിത് കുമാറിന് സ്വീകരണം; 79 പേർക്കെതിരെ കേസെടുത്തെന്ന് കളക്ടർ [NEWS]COVID 19| 'ബ്രേക്ക് ദി ചെയിനുമായി' സര്‍ക്കാര്‍; എന്താണീ ക്യാംപയിൻ [NEWS]