COVID 19| 'ബ്രേക്ക് ദി ചെയിനുമായി' സര്‍ക്കാര്‍; എന്താണീ ക്യാംപയിൻ

Last Updated:

വൈറസ് വ്യാപനത്തിന്റെ സാധ്യതയും, വേഗതയും കുറയ്ക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈറസ് വ്യാപനം കൂടുന്ന സാഹചര്യം മുന്നിൽ കണ്ടാണ് സാമൂഹ്യ സുരക്ഷ മിഷൻ പുതിയ ക്യാമ്പയിന് തുടക്കം കുറിച്ചത്. വൈറസ് വ്യാപനത്തിന്റെ സാധ്യതയും, വേഗതയും കുറയ്ക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. 'ബ്രേക്ക് ദ ചെയിൻ' എന്ന പേരിലുള്ള ക്യാമ്പയ്നി ആരോഗ്യമന്ത്രി തുടക്കം കുറിച്ചു. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പയിനാണ് ഉദ്യേശിക്കുന്നത്. വിവിധ വകുപ്പുകളുടെയും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ക്യാമ്പയിൻ നടത്താനാണ് ലക്ഷ്യമിടുന്നത്.
പ്രധാന നിര്‍ദ്ദേശങ്ങൾ
വീട്ടിലും, ഓഫീസുകളിലും, പൊതു ഇടങ്ങളിലും സാനിറ്റൈസറൊ, സോപ്പ് ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കുന്നതിന് സൗകര്യം ഒരുക്കുക. ഓഫീസിൽ കയറുന്നതിന് മുൻപ് കൈകൾ വൃത്തിയാക്കുന്നത് ശീലമാക്കുക.
ഹസ്തദാനം പോലെ സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക. മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായും, മൂക്കും തൂവാല കൊണ്ട് മൂടേണ്ടതും ഇടയ്ക്കിടെ കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകേണ്ടതുമാണ്.
You may also like:'വവ്വാൽ തീനികൾ'; ചൈനക്കാരുടെ ആഹാരരീതി ലോകത്തിന് ഭീഷണിയെന്ന് മുൻ പാക് ക്രിക്കറ്റ് താരം ഷുഐബ് അക്തർ [NEWS]ആരോഗ്യമന്ത്രിക്കെതിരെ സോഷ്യൽമീഡിയയിൽ അധിക്ഷേപം; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ [PHOTO]ബിഗ്ബോസ് ഷോ: രജിത് കുമാർ പുറത്ത്; സഹമത്സരാർഥിയുടെ കണ്ണിൽ മുളക് തേച്ചത് വിനയായി; മാപ്പ് ഫലം കണ്ടില്ല [NEWS]
എല്ലാ ഓഫീസുകളുടേയും കവാടത്തോട് ചേര്‍ന്ന് ബ്രേക്ക് ദ ചെയിൻ കിയോസ്‌കുകള്‍ സ്ഥാപിക്കണം. സ്വകാര്യ സ്ഥാപനങ്ങളും ഇതിന് മുൻകൈ എടുക്കണം. ബഹുജന ക്യാമ്പയ്‌നായി ഇതിനെ മാറ്റുന്നതിന് യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കണം.
advertisement
ബസ് സ്റ്റോപ്പുകളിലും, പ്രധന കവലകളിലും യുവജന പങ്കാളിത്തത്തോടെ സാനിറ്റൈസറും, സോപ്പും വെള്ളവും സ്ഥാപിക്കണം. പ്രളയ സമയത്ത് യുവാക്കൾ മുന്നിട്ട് ഇറങ്ങിയത് പോലുള്ള സഹകരണം വേണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19| 'ബ്രേക്ക് ദി ചെയിനുമായി' സര്‍ക്കാര്‍; എന്താണീ ക്യാംപയിൻ
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement