നാഗർഭാവി സ്വദേശിയായ പരാതിക്കാരൻ ജക്കൂരിലെ വില്ലയിലാണ് താമസിച്ചിരുന്നത്. തന്റെ സാമ്പത്തിക സ്ഥിതിയെ ഭാര്യ പരിഹസിക്കാറുണ്ടെന്നും ആഡംബര ജീവിതം നയിക്കാനായി സമ്പന്നരായ സുഹൃത്തുക്കളോടൊപ്പം പാർട്ടികളിലും മദ്യപാന സദസ്സുകളിലും അവർ സമയം ചെലവഴിക്കാറുണ്ടെന്നും ഇയാൾ ആരോപിക്കുന്നു. തനിക്ക് മുൻകാമുകന്മാരുമായി ബന്ധമുണ്ടെന്ന് ഭാര്യ സമ്മതിച്ചതായും പരാതിയിലുണ്ട്.
ഭാര്യ തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നും അശ്ലീല വീഡിയോകൾ അയച്ചുതന്ന് അതിലുള്ളതുപോലെ ചെയ്യാൻ നിർബന്ധിക്കാറുണ്ടെന്നും ഇയാൾ പറയുന്നു. തന്റെ ഒരു സുഹൃത്തുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭാര്യ നിർബന്ധിച്ചതായും സ്വകാര്യ ജീവിതത്തിലെ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ പ്രേരിപ്പിച്ചതായും പരാതിയിൽ പറയുന്നു.
advertisement
ഇതും വായിക്കുക: തടവുകാരിയുടെ മകളോട് ലൈംഗികാവശ്യം ഉന്നയിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
2024 സെപ്റ്റംബർ 24-ന് തന്നെ വീട്ടിൽ നിന്ന് നിർബന്ധപൂർവ്വം പുറത്താക്കിയതായി ഇയാൾ ആരോപിക്കുന്നു. യൂണിഫോമും ലാപ്‌ടോപ്പും മാത്രമാണ് കൊണ്ടുപോകാൻ അനുവദിച്ചത്. 1.87 ലക്ഷം രൂപ, സ്വർണാഭരണങ്ങൾ, പാസ്‌പോർട്ട്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവ ഭാര്യയുടെ പക്കലാണെന്നും ലാപ്‌ടോപ്പിലെ വിവാഹ ചിത്രങ്ങളും വീഡിയോകളും അവർ നശിപ്പിച്ചതായും പരാതിക്കാരൻ പറയുന്നു.
കുടുംബ വഴക്കിനെ തുടർന്ന് രണ്ട് കുടുംബങ്ങളും ചേർന്ന് മുൻപ് ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. നിലവിൽ ബംഗളൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഭാര്യയും ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും തമിഴ്‌നാട്ടിൽ ഇയാൾക്കെതിരെ മറ്റൊരു എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട നിയമനടപടികൾ കോടതിയിൽ നടന്നുവരികയാണ്.
Summary: A 37-year-old man in Bengaluru has filed a harrowing police complaint against his wife, Shilpa, and his in-laws, alleging a pattern of extreme sexual misconduct, emotional abuse, and financial exploitation. The complainant, a resident of Nagarbhavi, claims his wife subjected him to "sexual torture," coerced him into performing acts seen in obscene videos, and pressured him into intimate encounters involving her friends. He further alleges that his wife mocked his financial status, admitted to multiple extramarital affairs, and maintained a lifestyle of heavy partying.
