തടവുകാരിയുടെ മകളോട് ലൈംഗികാവശ്യം ഉന്നയിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
- Published by:Rajesh V
- news18-malayalam
Last Updated:
സ്ത്രീ പരാതിപ്പെട്ടതിനെത്തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഇടപെടുകയും എ എസ് ഐയെ ശകാരിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു
സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ പ്രതിയുടെ മകളോട് ലൈംഗികാവശ്യം ഉന്നയിച്ച അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. മഹാരാഷ്ട്രയിലെ അകോള ജില്ലയിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലെ എ എസ് ഐ രാകേഷ് ജാദവി (54)നെതിരെയാണ് നടപടി.
80 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒരു സ്ത്രീയെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ പാർപ്പിച്ചിരുന്നു. ചൊവ്വാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ജാദവ് ഈ സ്ത്രീയോട് മോശമായി സംസാരിക്കുകയായിരുന്നു.
ഇതും വായിക്കുക: ഇൻസ്പെക്ടർ നിരന്തരം പ്രണയസന്ദേശം അയച്ച് ശല്യം ചെയ്യുന്നതായി പോലീസിന് ലേഡി ഡോണിന്റെ പരാതി
ഇന്ത്യ ടുഡേ റിപ്പോർട്ട് അനുസരിച്ച്, "നീ വളരെ സുന്ദരിയാണ്; നിന്റെ മകളും തീർച്ചയായും സുന്ദരിയായിരിക്കും. അവളെ എന്റെ അടുത്തേക്ക് അയക്കൂ, പകരം നിനക്ക് ഞാൻ 10,000 രൂപ നൽകാം," എന്ന് ജാദവ് തടവുകാരിയോട് പറഞ്ഞതായാണ് ആരോപണം.
advertisement
സ്ത്രീ പരാതിപ്പെട്ടതിനെത്തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഇടപെടുകയും ജാദവിനെ ശകാരിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ജില്ലാ പോലീസ് സൂപ്രണ്ട് അർച്ചിത് ചന്ദക് ഉടനടി ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
നിലവിൽ രാകേഷ് ജാദവ് ഒളിവിലാണ്. ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് ഇൻസ്പെക്ടർ അനിൽ ജുംലെ അറിയിച്ചു.
Summary: An Assistant Sub-Inspector (ASI) in Maharashtra’s Akola district, Rakesh Jadhav, has been suspended and booked under the Bharatiya Nyay Sanhita (BNS) for allegedly seeking sexual favors from a detainee’s daughter. The incident occurred at the Civil Lines Police Station, where a woman was being held in connection with an ₹80 lakh financial scam. Jadhav reportedly told the woman, "You are very beautiful; your daughter must be beautiful too," and offered her ₹10,000 to send her daughter to him.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
Apr 02, 2026 9:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തടവുകാരിയുടെ മകളോട് ലൈംഗികാവശ്യം ഉന്നയിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ









