Also Read- 'രണ്ടില' മരവിച്ചു; ജോസഫിന് 'ചെണ്ട'യടിക്കാം; ജോസിന് 'ടേബിൾ ഫാനി'ന്റെ കാറ്റു കൊള്ളാം
ധനവകുപ്പ്, വാണിജ്യ നികുതി, പരിസ്ഥിതി, വനം, ദുരന്ത നിവാരണം, നഗരവികസനം, ഐടി വകുപ്പുകൾ ഉപമുഖ്യമന്ത്രിമാരിൽ ഒരാളായ തർകിഷോർ പ്രസാദിന് നൽകി. മറ്റൊരു ഉപമുഖ്യമന്ത്രിയായ രേണുദേവിക്ക് പഞ്ചായത്തീരാജ്, പിന്നോക്ക ക്ഷേമവികസനം, വ്യവസായം എന്നിവയും നൽകി.
Also Read- സംസ്ഥാനത്ത് ഇന്ന് 5792 പേർക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 56,157 സാമ്പിളുകൾ
advertisement
ഊർജവകുപ്പ് ബിജേന്ദ്ര പ്രസാദ് യാദിവിനും വിദ്യാഭ്യാസ വകുപ്പ് മേവ ലാൽ ചൗധരിക്കുമാണ് നിതീഷ് കുമാർ അനുവദിച്ചത്. കെട്ടിടനിർമാണം, സാമൂഹ്യക്ഷേമം, ന്യൂനപക്ഷകാര്യം എന്നീ വകുപ്പുകളുടെ ചുമതല മന്ത്രി അശോക് ചൗധരിക്കാണ്. ഷീലാ കുമാരിയാണ് പുതിയ ഗതാഗതവകുപ്പ് മന്ത്രി. പട്ടികജാതി- പട്ടിക വർഗം, ജലസേചനം എന്നീ വകുപ്പുകൾ സന്തോഷ് കുമാർ ശരണിന് മുഖ്യമന്ത്രി അനുവദിച്ചു. പൊതുജനാരോഗ്യം, എഞ്ചിനീയറിങ് എന്നീ വകുപ്പുകൾ രാംപ്രീതിന് നൽകിയപ്പോൾ റവന്യൂ, നിയമവകുപ്പുകൾ രാം സുറത്ത് കുമാറിനാണ്.
Also Read- സഹായമഭ്യർത്ഥിച്ച തവാസിക്ക് കൈത്താങ്ങ്; സഹായവുമായി വിജയ് സേതുപതിയും ശിവകാർത്തികേയനും
ബിജെപിയിൽ നിന്ന് ഏഴ് പേരും ജനതാദൾ യുവിൽ നിന്ന് അഞ്ചുപേരും ഹിന്ദുസ്ഥാൻ അവാം മോർച്ച, വികാഷീൽ ഇൻസാൻ പാർട്ടി എന്നിവരിൽ നിന്ന് ഓരോ മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.