Bihar Election Result 2020| ബിഹാറിൽ വോട്ടെണ്ണൽ പൂർത്തിയായി; കേവല ഭൂരിപക്ഷവുമായി NDAക്ക് ഭരണത്തുടർച്ച

Last Updated:

75 സീറ്റുകൾ നേടിയ ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷി. 74 സീറ്റുമായി ബിജെപി തൊട്ടുപിന്നിൽ. 29 സീറ്റുകളില്‍ മത്സരിച്ച ഇടത് പാര്‍ട്ടികള്‍ 16 ഇടത്തും ജയിച്ചു. സിപിഐ എംഎൽഎൽ 12 സീറ്റുകളിൽ വിജയിച്ചു. സിപിഎമ്മും സിപിഐയും രണ്ടുസീറ്റുകളിൽ വിജയിച്ചു.

പട്‌ന: ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എന്‍ഡിഎ സഖ്യം നേരിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി. ഇരുപത് മണിക്കൂറോളം നീണ്ട വോട്ടെണ്ണലിനൊടുവില്‍ 243 അംഗ സഭയില്‍ 125 സീറ്റുകള്‍ നേടിയാണ് ജെഡിയു, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം ഭരണത്തുടര്‍ച്ച നേടിയത്. കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്‌ 122 സീറ്റുകളാണ്. ചൊവ്വാഴ്ച രാവിലെ എട്ടിന് ആരംഭിച്ച വോട്ടെണ്ണൽ 20 മണിക്കൂറിന് ശേഷം ബുധനാഴ്ച രാവിലെ നാലുമണിയോടെയാണ് പൂർത്തിയായത്.
അവസാനംവരെ സസ്‌പെന്‍സ് നിറഞ്ഞ വോട്ടെണ്ണലിനൊടുവില്‍ മഹാസഖ്യത്തിന് 110 സീറ്റുകള്‍ നേടാനെ സാധിച്ചുള്ളൂ. 75 സീറ്റുകള്‍ നേടി ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. പ്രവചനങ്ങളൊക്കെ കാറ്റിൽ പറത്തി ബിജെപി 74 സീറ്റ് നേടിയപ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു 43 സീറ്റുകളില്‍ ഒതുങ്ങി. കോൺഗ്രസിന്റെ നിറംമങ്ങിയ പ്രകടനമാണ് മഹാസഖ്യത്തിന് തിരിച്ചടിയായത്. 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന്റെ വിജയം 19 സീറ്റുകളിൽ ഒതുങ്ങി.
advertisement
Also Read- 70 വർഷം; 17 തെരഞ്ഞെടുപ്പുകൾ; ബിഹാർ വോട്ട് ചരിത്രം ഇങ്ങനെ
എന്‍ഡിഎ മുന്നണി വിട്ട് ഒറ്റയ്ക്ക് മത്സരിച്ച എല്‍ജെപി ഒറ്റ സീറ്റില്‍ ഒതുങ്ങി. എന്നാൽ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം അഞ്ച് സീറ്റുകള്‍ പിടിച്ചെടുത്തു. എൻഡിഎയുടെ ഭാഗമായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും നാല് സീറ്റുകള്‍ വീതം നേടി. ഇടതുപാര്‍ട്ടികള്‍ മികച്ച മുന്നേറ്റമുണ്ടാക്കി. 29 സീറ്റുകളില്‍ മത്സരിച്ച ഇടത് പാര്‍ട്ടികള്‍ 16 ഇടത്തും ജയിച്ചു. സിപിഐ എംഎൽഎൽ 12 സീറ്റുകളിൽ വിജയിച്ചു. സിപിഎമ്മും സിപിഐയും രണ്ടുസീറ്റുകളിൽ വിജയിച്ചു.
advertisement
ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മഹാസഖ്യമായിരുന്നു മുന്നേറിയത്. രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍ഡിഎ മുന്നിലെത്തി. വൈകിട്ടോടെ ഇരുമുന്നണികളും തമ്മില്‍ നേരിയ സീറ്റുകളുടെ വ്യത്യാസമായി മാറി. രാത്രി വൈകിയും നേരിയ ലീഡ് നിലനിര്‍ത്തിയ എന്‍ഡിഎ എക്‌സിറ്റ് പോള്‍ ഫലങ്ങളെ നിഷ്പ്രഭമാക്കി ഭരണത്തുടര്‍ച്ച ഉറപ്പിക്കുകയായിരുന്നു.
advertisement
എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും ആര്‍എല്‍എസ്പി നേതാവ് ഉപേന്ദ്ര കുശ്വാഹയും നേതൃത്വം നല്‍കിയ വിശാല ജനാധിപത്യ മതേതര സഖ്യവും പപ്പു യാദവിന്റെ നേതൃത്വത്തിലുള്ള സഖ്യവുമാണ് മഹാസഖ്യത്തിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായത്. കേന്ദ്രത്തില്‍ എന്‍ഡിഎയ്‌ക്കൊപ്പമുള്ള ചിരാഗ് പാസ്വാന്റെ എല്‍ജെപി ഭരണകക്ഷിയായ ജെഡിയുവിന് പല മണ്ഡലങ്ങളിലും വലിയ ക്ഷീണമുണ്ടാക്കി. ചിരാഗിന് നേട്ടമുണ്ടായില്ലെങ്കിലും ബിജെപിക്ക് കോട്ടമുണ്ടാക്കാതെ ജെഡിയുവിന്റെ സീറ്റുകള്‍ കുറയ്ക്കാന്‍ എല്‍ജെപിയ്ക്കായി.
ഭരണത്തുടര്‍ച്ച ഉറപ്പായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചു. അതേസമയം തെഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്ന് ആരോപിച്ച് ആര്‍ജെഡി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
Bihar Election Result 2020| ബിഹാറിൽ വോട്ടെണ്ണൽ പൂർത്തിയായി; കേവല ഭൂരിപക്ഷവുമായി NDAക്ക് ഭരണത്തുടർച്ച
Next Article
advertisement
'പുറത്തിറങ്ങി ബിജെപിക്കാരൻ എന്നുപറയാൻ നാണക്കേടായിരുന്നു': സിപിഎമ്മില്‍ ചേർന്ന കെ എ ബാഹുലേയൻ
'പുറത്തിറങ്ങി ബിജെപിക്കാരൻ എന്നുപറയാൻ നാണക്കേടായിരുന്നു': സിപിഎമ്മില്‍ ചേർന്ന കെ എ ബാഹുലേയൻ
  • കെ എ ബാഹുലേയൻ ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നു, എം വി ഗോവിന്ദനെ കണ്ട ശേഷമാണ് പ്രഖ്യാപനം.

  • ശ്രീനാരായണഗുരു ജയന്തി ആഘോഷം ഒബിസി മോർച്ചയെ ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ബിജെപി വിട്ടത്.

  • ബിജെപിക്കാരനാണെന്ന് പറയാൻ നാണക്കേടുണ്ടായിരുന്നുവെന്നും സഹിക്കാൻ പറ്റില്ലെന്നും ബാഹുലേയൻ പറഞ്ഞു.

View All
advertisement