TRENDING:

വൈറൽ മൊണാലിസയ്ക്ക് 18 വയസ്സായില്ലെന്ന് ജനന സർട്ടിഫിക്കറ്റ്; മധ്യപ്രദേശ് പൊലീസ് കേസെടുക്കും

Last Updated:

2026 മാർച്ച് 11 ന് തിരുവനന്തപുരം അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ മൊണാലിസ ഭോസ്ലെയും കാമുകൻ ഉത്തർപ്രദേശ് സ്വദേശി ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം നടന്നത്.

advertisement
കുംഭമേളയിലെ വൈറൽ സുന്ദരി മൊണാലിസ ഭോസ്‌ലെയും ഉത്തർപ്രദേശിലെ ബാഗ്പത് നിവാസിയായ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹത്തിലെ വിവാദം ഒടുങ്ങുന്നില്ല. മോണാലിസയ്ക്ക് 18 വയസല്ലെന്നും 16 വയസാണ് പ്രായമെന്നും ജനനസർട്ടിഫിക്കറ്റിൽ പറയുന്നു.വിശ്വഹിന്ദു പരിഷത്താണ് മധ്യപ്രദേശ് സർക്കാരിന്റെ സർട്ടിഫിക്കറ്റ് പങ്കുവെച്ചത്.
News18
News18
advertisement

2026 മാർച്ച് 11 ന് തിരുവനന്തപുരം അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ മൊണാലിസ ഭോസ്ലെയും കാമുകൻ ഉത്തർപ്രദേശ് സ്വദേശി ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം നടന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, മന്ത്രി വി.ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി എ.എ.റഹിം എന്നിവരുള്‍പ്പെടെ നൂറുകണക്കിനാളുകൾ വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.

2025 ജനുവരി 21ന് മോണാലിസ പതിനാറാം പിറന്നാള്‍ ആഘോഷിച്ചിരുന്നെന്നും അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉണ്ടെന്നും കാണിച്ച് വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍ ഡിജിപിക്കു പരാതിയും നൽകിയിരുന്നു.

advertisement

വിവാഹത്തിന് ശേഷം മോണാലിസയുടെ പ്രായത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. മൊണാലിസയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും അതിനാൽ വിവാഹം നിയമപരമല്ലെന്നുമുള്ള തരത്തിലായിരുന്നു പ്രചാരണമുണ്ടായത്.

എന്നാൽ വിവാഹ ശേഷം പങ്കാളിയുമായി നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രായത്തെക്കുറിച്ചുള്ള ആരോപണങ്ങൾ ഇരുവരും നിരസിക്കുകയാണുണ്ടായത്. മൊണാലിസയ്ക്ക് പ്രായം 18 തികഞ്ഞെന്നും ഇത് സ്ഥിരീകരിച്ച ശേഷമാണ് വിവാഹത്തിനുള്ള തീരുമാനമെടുത്തതെന്നും പിന്നീട് തമ്പാനൂർ പൊലീസും സ്ഥിരീകരിച്ചിരുന്നു. രേഖകൾ പരിശോധിച്ചതിൽ നിന്നും 1.1.2008 ആണ് ജനനത്തീയതിയെന്നാണ് വ്യക്തമായതെന്നായിരുന്നു പൊലീസ് പറഞ്ഞത്.

എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്ന് കാണിക്കുന്നതാണ് മോണാലിസയുടെ യഥാർത്ഥ ജനനസർട്ടിഫിക്കറ്റിലെ വിവരങ്ങൾ.പുറത്തുവന്ന മൊണാലിസയുടെ ജനന സർട്ടിഫിക്കറ്റിൽ ജനന തീയതിയും സമയവും 2009 ഡിസംബർ 30 വെകുന്നേരം 5.30 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു പ്രകാരം മോണാലിസയ്ക്ക് നിലവിൽ 16 വയസും രണ്ട് മാസവും 12 ദിവസവുമാണ് പ്രായം.

advertisement

ഭോപ്പാലിലെ വിഎച്ച്പി പ്രവർത്തകരാണ് മോണാലിയുടെ ജനന സർട്ടിഫിക്കറ്റ് ഔദ്യോഗികമായി പങ്കുവെച്ചതെന്ന് അനിൽവിളയിൽ പറഞ്ഞു.സംഭവത്തെത്തുടർന്ന് മധ്യപ്രദേശ് പൊലീസ് കേസെടുക്കാനൊരുങ്ങുകയാണ്.

അതേസമയം, പ്രായപൂർത്തിയാകത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിപ്പിച്ചു എന്നാരോപിച്ച് മൊണാലിസ ഭോസ്ലെയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡി എസ് പിക്കാണ് പരാതി നൽകിയത്.2026 മാർച്ചിൽ ഉത്തർപ്രദേശ് സ്വദേശിയായ ഫർമാൻ ഖാൻ എന്നയാൾ മകളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു എന്നാണ് പാരിതിയിൽ പറയുന്നത്. മകളുടെ വിവാഹം അറിഞ്ഞത് സോഷ്യൽ മീഡിയയിലൂടെയാണെന്നും മകളെ ലവ് ജിഹാദിന്റെ കെണിയിൽ പെടുത്തിയിരിക്കുകയാണെന്നും പരാതിയിൽ ആരോപിച്ചിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ദമ്പതികളെക്കുറിച്ചുള്ള വീഡിയോകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെയാണ് വിവാഹം ശ്രദ്ധ പിടിച്ചുപറ്റിയത്

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
വൈറൽ മൊണാലിസയ്ക്ക് 18 വയസ്സായില്ലെന്ന് ജനന സർട്ടിഫിക്കറ്റ്; മധ്യപ്രദേശ് പൊലീസ് കേസെടുക്കും
Open in App
Home
Video
Impact Shorts
Web Stories