കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ച് മാസ്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചുമായിരുന്നു യാഗം. പാർട്ടി നേതാക്കളും യാഗത്തിൽ പങ്കുചേർന്നു. യാഗം നടത്തുന്നതിലൂടെ കോവിഡിൽ നിന്ന് മുക്തനാവാൻ കഴിയുമെന്ന കാര്യത്തിൽ പൂർണ വിശ്വാസമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പാർട്ടി സഹപ്രവർത്തകരായ അനിൽ മസൂം, അജിത് യോഗി, പർവീൺ കെർണി, പവൻ ശർമ, റോഷൻ ലാൽ ശർമ, സതീഷ് കുമാർ എന്നിവർ ചേർന്നാണ് യാഗത്തിൽ പങ്കെടുത്തതെന്ന് വക്താവ് പറഞ്ഞു.
COVID 19 | കോൺഗ്രസ് നേതാവും എംപിയുമായ രാജീവ് സതാവ് കോവിഡിനെ തുടർന്ന് മരിച്ചു
ജമ്മു കശ്മീരിൽ ഇതുവരെ 2, 40, 000 പേർക്കാണ് കോവിഡ് ബാധിച്ചത്. മൂവായിരത്തിലധികം പേരാണ് കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൽ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. അതേസമയം, പാർട്ടി നേതൃത്വത്തിൽ രക്തദാനവും സംഘടിപ്പിച്ചു.
യൂണിഫോമിലെ മോഷണം; മുട്ട മോഷ്ടിച്ച ഹെഡ് കോൺസ്റ്റബിളിന് സസ്പെൻഷൻ
വേറെ ബദൽ മാർഗങ്ങൾ ഇല്ലാത്തതിനാൽ കൊറോണ വൈറസിന് എതിരെ സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലും ബ്ലാക്ക് ഫംഗസ്; രോഗം സ്ഥിരീകരിച്ചത് ഏഴു പേര്‍ക്ക്
അതേസമയം, ഭാരതീയ ജനത യുവ മോർച്ച (ബിജെവൈഎം) ഇവിടെ എസ്എംജിഎസ് ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മെയ് 25 വരെ രക്തദാന ക്യാമ്പ് തുടരുമെന്ന് വക്താവ് അറിയിച്ചു.