COVID 19 | കോൺഗ്രസ് നേതാവും എംപിയുമായ രാജീവ് സതാവ് കോവിഡിനെ തുടർന്ന് മരിച്ചു

Last Updated:

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് വളരെ അടുപ്പമുള്ള ഒരു നേതാവായിരുന്നു രാജീവ് സതാവ്.

മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സതാവ് കോവിഡിനെ തുടർന്ന് അന്തരിച്ചു. കോവിഡ് രോഗമുക്തി നേടിയതിന്റെ പിറ്റേദിവസമാണ് രാജീവിന്റെ മരണം. ഞായറാഴ്ചയാണ് രാജീവ് മരിച്ചത്. കോവിഡ് നെഗറ്റീവ് ആയെങ്കിലും അദ്ദേഹത്തിന് പുതിയ വൈറൽ അണുബാധ സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച രാവിലെ പുനെയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് 46കാരനായ അദ്ദേഹം വെന്റിലേറ്ററിൽ ആയിരുന്നു. ഏപ്രിൽ 22ന് ആയിരുന്നു രാജീവ് സതാവിന് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ, അതിനു ശേഷം അദ്ദേഹത്തിന് പുതിയൊരു വൈറൽ അണുബാധ സ്ഥിരീകരിക്കുകയായിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോടെ വളരെ അടുപ്പമുള്ള ഒരു നേതാവായിരുന്നു രാജീവ് സതാവ്.
निशब्द !
advertisement
രാജീവ് സതാവിന്റെ നിര്യാണത്തിൽ നിരവധി കോൺഗ്രസ് നേതാക്കൾ അനുശോചനം അറിയിച്ചു. കോൺഗ്രസിന് അതിന്റെ മുൻനിര പോരാളികളിൽ ഒരാളെയാണ് നഷ്ടപ്പെട്ടതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ അനുശോചനസന്ദേശത്തിൽ കുറിച്ചു.
Congress has lost its frontline warrior, CWC Member, M.P, most promising young leader and a dear friend, Sh. Rajiv Satav today.
advertisement
എ ഐ സി സി അംഗമായ അദ്ദേഹം മഹാരാഷ്ട്രയിലെ വിദർഭ മേഖലയിൽ നിന്നാണ് വരുന്നത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹിഗ്വോളി മണ്ഡലത്തിൽ ശിവസേന നേതാവിനെ തോൽപ്പിച്ചാണ് പാർലമെന്റിൽ അദ്ദേഹം എത്തിയത്. നിലവിൽ രാജ്യസഭ അംഗമാണ്.
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19 | കോൺഗ്രസ് നേതാവും എംപിയുമായ രാജീവ് സതാവ് കോവിഡിനെ തുടർന്ന് മരിച്ചു
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement