advertisement
ജെപി നദ്ദ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായി എന്ന വിവരം ബിജെപി ബംഗാൾ ചീഫ് ദിലീപ് ഘോഷ് ആണ് അറിയിച്ചത്. കൈലാഷിന്‍റെ വാഹനവ്യൂഹത്തിന് നേരെയും സമാനരീതിയിലാണ് ആക്രമണം നടന്നത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ അദ്ദേഹം തന്നെ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.
'ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രയ്ക്കിടെ തൃണമൂൽ കോണ്‍ഗ്രസ് അനുയായികള്‍ നദ്ദാജിയുടെ വാഹനത്തിനുള്‍പ്പെടെ കല്ലേറ് നടത്തുകയായിരുന്നു. തൃണമൂലിന്‍റെ തനിനിറമാണ് ഇവിടെ പ്രകടമായത്' ദിലീപ് ഘോഷ് പറയുന്നു. 'ബിജെപി ദേശീയ അധ്യക്ഷന്‍റെ സംസ്ഥാന സന്ദർശന ചടങ്ങിൽ വൻസുരക്ഷാവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസവും അദ്ദേഹത്തിന്‍റെ ചടങ്ങുകളിൽ പൊലീസ് സാന്നിധ്യം ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഞാൻ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്. സുരക്ഷാവീഴ്ച ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് പിന്നീടാണ് പൊലീസ് ഇടപെടൽ ഉണ്ടായത്'. ഘോഷ് കൂട്ടിച്ചേർത്തു.
'തൃണമൂൽ ഗുണ്ടകൾ തന്നെ ആക്രമിച്ചുവെന്നാണ് നദ്ദയുടെ വാക്കുകൾ. 'ചടങ്ങിൽ പങ്കെടുക്കാനെത്തിയ വഴി മുഴുവൻ അസഹിഷ്ണുതയുടെയും നിയമവിരുദ്ധതയുടെയും കാഴ്ചകളാണ് മമതയുടെ ബംഗാളിൽ കാണാനായത്. ദുർഗാദേവിയുടെ കൃപ കൊണ്ടാണ് ഇപ്പോള്‍ ഞാനിവിടെയിരിക്കുന്നത്. നിങ്ങളുടെ സർക്കാര്‍ ഇനി അധികം വാഴില്ലെന്ന് ഞാൻ ഉറപ്പാക്കും.. ഈ ഗുണ്ടാരാജ് ഞങ്ങൾ അവസാനിപ്പിക്കും'. നദ്ദ വ്യക്തമാക്കി.
.