TRENDING:

'ഹൈഡ്രജൻ ബോംബ് ചീറ്റിപ്പോയി'; രാഹുൽ ഗാന്ധിയുടെ 'വോട്ട് മോഷണ' ആരോപണം തള്ളി ബിജെപി; 'തെളിവുണ്ടെന്ന്' കോൺഗ്രസ്

Last Updated:

രാഹുൽ ഗാന്ധിയുടെ 'ഹൈഡ്രജൻ ബോംബ്' ചീറ്റിപ്പോയെന്ന് ബിജെപിയുടെ പരിഹാസം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്വാധീനമേഖലകളിൽ നിന്ന് വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആക്രമണം ശക്തമാക്കി. ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട്, രാഹുൽ ഗാന്ധിയുടെ 'ഹൈഡ്രജൻ ബോംബ്' എന്ന അവകാശവാദത്തെ ബിജെപി പരിഹസിച്ചു. രാഹുലിന്റെ ബോംബ് ചീറ്റിപ്പോയെന്നും ബിജെപി ആരോപിച്ചു.
രാഹുൽ ഗാന്ധി (PTI File)
രാഹുൽ ഗാന്ധി (PTI File)
advertisement

കോൺഗ്രസ് നേതാവിൻ്റെ അവകാശവാദത്തിന് മറുപടി നൽകിക്കൊണ്ട് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളെ അപലപിക്കുകയും അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ രാജ്യത്തെ ജനങ്ങളെ അപമാനിക്കുന്നതാണെന്ന് ആരോപിക്കുകയും ചെയ്തു.

"രാഹുൽ ഗാന്ധിക്ക് ഭരണഘടനയോ നിയമമോ മനസിലാകുന്നില്ല. 2014 മുതൽ മോദിജിയുടെ എല്ലാ വിജയങ്ങളും വ്യാജമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു - ഇത് ഈ രാജ്യത്തെ ജനങ്ങളെയും വോട്ടർമാരെയും അപമാനിക്കുന്നതാണ്. ഒരു ബോംബ് കൊണ്ടുവരുമെന്ന് അദ്ദേഹം പറയുന്നു, പക്ഷേ അത് ഡമ്മിയായി മാറുന്നു. രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളെ ഞാൻ ശക്തമായി അപലപിക്കുന്നു," രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.

advertisement

"അവർ അതിനെ ഒരു ഹൈഡ്രജൻ ബോംബ് എന്നാണ് വിളിച്ചത് - ഒരു ഹൈഡ്രജൻ ബോംബ് ഇങ്ങനെയാണോ ഇരിക്കുന്നത്? ഇപ്പോൾ അവർ അത് ഡമ്മിയായിരുന്നെന്ന് പറയുന്നു." ബിജെപി നേതാവും ഡൽഹി മന്ത്രിയുമായ മഞ്ജീന്ദർ സിംഗ് സിർസ‌ പറഞ്ഞു.

"അവർ പരാജയപ്പെട്ടു, അവർ ചെയ്യേണ്ടിയിരുന്നത് ജനങ്ങളുടെ മുന്നിൽ പരാജയം അംഗീകരിക്കുകയും 'അതെ, നിങ്ങൾ ഞങ്ങളെ പരാജയപ്പെടുത്തി, പ്രശ്നമില്ല, ഞങ്ങൾ കഠിനാധ്വാനം ചെയ്ത് വീണ്ടും നിങ്ങളുടെ അടുത്തേക്ക് വരും' എന്ന് പറയുകയുമാണ്. പക്ഷെ അവർ കോടതികളെ ഇതിലേക്ക് വലിച്ചിഴയ്ക്കാനും മറ്റുള്ളവരെ കുറ്റപ്പെടുത്താനുമാണ് ശ്രമിക്കുന്നത്"

advertisement

"കർണാടകയിൽ വോട്ട് അട്ടിമറി നടന്നിട്ടുണ്ടെങ്കിൽ, നിങ്ങളുടെ സർക്കാർ അവിടെ എങ്ങനെ അധികാരത്തിൽ വന്നു? ഹിമാചലിൽ അവർ എങ്ങനെ സർക്കാർ രൂപീകരിച്ചു?" ബിജെപി നേതാവ് ചോദിച്ചു.

വോട്ട് മോഷണ ആരോപണങ്ങൾ പരാജയപ്പെട്ടിട്ടും രാഹുൽ ഗാന്ധി തന്റെ തെറ്റുകളിൽ നിന്ന് പഠിക്കാൻ തയ്യാറായില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും അഭിപ്രായപ്പെട്ടു, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ അവകാശവാദങ്ങൾ "പരിഹാസ്യ"മാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വിജയിച്ച കർണാടകയിലെ മലൂർ മണ്ഡലത്തിലെ വിജയം ഹൈക്കോടതി റദ്ദാക്കുകയും ക്രമക്കേടുകൾ ആരോപിച്ച് വോട്ടുകൾ വീണ്ടും എണ്ണാൻ ഉത്തരവിടുകയും ചെയ്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

advertisement

"അദ്ദേഹം ഉദ്ധരിക്കുന്ന അലന്ദ് ‌മണ്ഡലം കർണാടകയിലെയാണ്, അവിടെ കോൺഗ്രസ് വിജയിച്ചു, വോട്ടർമാരെ ഓൺലൈനായി ഡിലീറ്റ് ചെയ്തു എന്ന വാദം പരിഹാസ്യമാണ്. രാഹുലിന് തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് യാതൊരു അറിവുമില്ല. വോട്ടർമാരെ ഓൺലൈനായി ഡിലീറ്റ് ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹത്തിനറിയില്ലേ? കർണാടകയിലെ മലൂർ നിയമസഭാ സീറ്റിനെക്കുറിച്ച് അദ്ദേഹം എന്തുകൊണ്ട് സംസാരിച്ചില്ല?" അദ്ദേഹം X-ൽ കുറിച്ചു.

"ആകസ്മികമായി 2 ദിവസം മുൻപ്, കർണാടകയിലെ മലൂർ നിയമസഭാ സീറ്റിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ കാരണം കർണാടക ഹൈക്കോടതി അയോഗ്യനാക്കുകയും, വോട്ടുകൾ വീണ്ടും എണ്ണാൻ ഉത്തരവിടുകയും ചെയ്തു. യഥാർത്ഥ 'വോട്ട് മോഷ്ടാവ്' കോൺഗ്രസാണ്. 20-ലധികം തിരഞ്ഞെടുപ്പുകളിൽ ഇവിഎമ്മുകൾ കാരണം പരാജയപ്പെട്ടതുകൊണ്ട്, യന്ത്രത്തിലായിരിക്കില്ല, കോൺഗ്രസിലാണ് തകരാർ," മന്ത്രി തുടർന്നു പറഞ്ഞു.

മഹാരാഷ്ട്ര മന്ത്രിയും ശിവസേനാ നേതാവുമായ യോഗേഷ് കദമും രാഹുൽ ഗാന്ധിയുടെ "ഹൈഡ്രജൻ ബോംബ്" അവകാശവാദങ്ങളെ വിമർശിച്ചു. സമീപകാല തിരഞ്ഞെടുപ്പുകളിലെ പരാജയം കോൺഗ്രസ് നേതാവിന് അംഗീകരിക്കാൻ കഴിയുന്നില്ലെന്നും അതുകൊണ്ടാണ് ഈ വ്യാജ വോട്ട് മോഷണ ആരോപണങ്ങളുമായി അദ്ദേഹം രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

"അദ്ദേഹം നമ്മുടെ രാജ്യത്തെ ജനങ്ങളെ അപമാനിക്കുകയാണ്. വരാനിരിക്കുന്ന ബിഹാർ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നത്. എന്നാൽ, ഇത് തുടർന്നാൽ ബിഹാറിലും അദ്ദേഹത്തിന് പരാജയം നേരിടേണ്ടിവരും," കദം കൂട്ടിച്ചേർത്തു.

കോൺഗ്രസ് രാഹുൽ ഗാന്ധിക്കൊപ്പം 

വോട്ട് മോഷണത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ അവകാശവാദങ്ങളെ കോൺഗ്രസ് എംപി താരിഖ് അൻവർ പിന്തുണച്ചു. "തിരഞ്ഞെടുപ്പ് കമ്മീഷൻ എന്തെങ്കിലും ചെയ്തോ ഇല്ലയോ എന്നത് പ്രശ്നമല്ല, എന്തായാലും ചില ക്രമക്കേടുകൾ നടന്നിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.

"ശക്തമായ തെളിവുകളോടെയാണ് രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ, അതിന്റെ ഫലം എന്തായിരുന്നു?" അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/India/
'ഹൈഡ്രജൻ ബോംബ് ചീറ്റിപ്പോയി'; രാഹുൽ ഗാന്ധിയുടെ 'വോട്ട് മോഷണ' ആരോപണം തള്ളി ബിജെപി; 'തെളിവുണ്ടെന്ന്' കോൺഗ്രസ്
Open in App
Home
Video
Impact Shorts
Web Stories