വിശ്വാസികളെ സർക്കാർ അടിച്ചമർത്തുകയാണെന്ന് അമിത് ഷാ ആരോപിച്ചു. മർദന നടപടികളുമായി മുന്നോട്ടു പോയാൽ സർക്കാരിനെ താഴെയിറക്കും. സംസ്ഥാന സർക്കാരിനെ വലിച്ച് താഴെയിടാൻ മടിക്കില്ല. ബി ജെ പി ആർ എസ് എസ് പ്രവർത്തകരെ സർക്കാർ ജയിലിൽ അടയ്ക്കുകയാണ്. ബി ജെ പിയുടെ ദേശീയഭക്തി മുഴുവൻ ഭക്തർക്കുമൊപ്പമാണെന്നും കോടതികൾ നടപ്പാക്കാൻ കഴിയുന്ന നിർദ്ദേശങ്ങൾ മാത്രം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
കേരളത്തിലുള്ളത് അടിയന്തരാവസ്ഥയേക്കാൾ ഭീകരമായ സാഹചര്യമാണെന്നും അമിത് ഷാ പറഞ്ഞു. മതത്തിൽ വിശ്വാസിക്കാൻ ഭരണഘടന അധികാരം നൽകുന്നുന്നുണ്ട്. ബിജെപി, ആർഎസ്എസ്, എൽ എസ് എസ് തുടങ്ങിയ സംഘടനകളുടെ ആയിരക്കണക്കിന് പ്രവർത്തകരെ സർക്കാർ ജയിലിൽ അടക്കുന്നു. സർക്കാർ ചെവി തുറന്ന് കേൾക്കൂ. അയ്യപ്പഭക്തൻമാർക്ക് ഒപ്പം ഈ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്ന് ഓർമിപ്പിക്കുന്നു.
advertisement
ആചാരങ്ങളിൽ മാറ്റം വരുത്താനുള്ള ശ്രമം സർക്കാർ നടത്തുന്നു. കോടതികൾ നടപ്പിലാക്കൻ കഴിക്കുന്ന നിർദ്ദേശം മാത്രം സർക്കാരുകൾക്ക് നൽകണം. മതത്തിൽ വിശ്വാസിക്കാൻ ഭരണഘടന അധികാരം നൽകുന്നുന്നുണ്ട്. സ്ത്രീകളെ ദൈവമായി അമ്മയായാണ് ഹിന്ദുജീവിതരീതി കണക്കാക്കുന്നത്. സ്ത്രീകൾക്ക് തുല്യസ്ഥാനം നൽകുന്നതാണ് ഹിന്ദുരീതിയെന്നും അദ്ദേഹം പറഞ്ഞു.
'ശബരിമല'യിൽ പുനഃപരിശോധനാ ഹർജിയുമായി ദേവസ്വം ബോർഡ് എംപ്ലോയീസ് സൊസൈറ്റി
ശബരിമല അക്രമസംഭവം; അറസ്റ്റിലായവരുടെ എണ്ണം 3000 കടന്നു
കോടതിവിധിയുടെ പേരിൽ ആചാരങ്ങൾക്ക് എതിരെ നീങ്ങുന്നവരോടും അമിത് ഷാ നയം വ്യക്തമാക്കി. രാജ്യത്ത് ഹിന്ദു ആചാരങ്ങൾ വ്യത്യസ്തമാണ്. സ്ത്രീപുരുഷതുല്യത അമ്പലങ്ങളിൽ ദർശനം നടത്തുന്നതു കൊണ്ട് നടപ്പിലാകില്ല. കോടതിവിധിയുടെ പേരിൽ ഭക്തരുടെ മേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണം. കേരളത്തിൽ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ്.
അയ്യപ്പഭക്തൻമാരെ അടിച്ചമർത്താൻ കാണിക്കുന്ന വ്യഗ്രത, പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കാണിച്ചെങ്കിൽ കടമ നിറവേറ്റി എന്ന് പറയാമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തിൽ തുടരാൻ അർഹതയില്ല. കേരളത്തിന്‍റെ വികസനത്തിനുള്ള ശ്രമമാണ് സർക്കാർ നടത്തേണ്ടത്. ഭക്തരെ അടിച്ചമർത്തലല്ല. ഇടതു പക്ഷത്തിനും കോൺഗ്രസിനും കേരളത്തിൽ വികസനം നടപ്പിലാക്കാൻ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.