ശബരിമല; അറസ്റ്റിലായവരുടെ എണ്ണം 3000 കടന്നു

Last Updated:
തിരുവനന്തപുരം: ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റ് തുടരുന്നു. ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 3011 ആയി. പ്രതിഷേധവുമായി ബന്ധപ്പെട്ട് 483 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു. 185 പേർ റിമാൻഡിലാണ്.
സമരദൃശ്യങ്ങൾ പരിശോധിച്ച് 4000 പേരെ 458 കേസുകളിലായി പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. എന്നാൽ, ഹൈക്കോടതി വിമര്‍ശനങ്ങളുടെ സാഹചര്യത്തില്‍ കരുതലോടെ നീങ്ങാനാണ് പൊലീസ് തീരുമാനം. നിരപരാധികളെ അറസ്റ്റ് ചെയ്യാനിടയാവരുതെന്നും അതേസമയം അറസ്റ്റില്‍ ഇടപെടില്ലെന്നുമാണ് കോടതി ഇന്നലെ വ്യക്തമാക്കിയത്.
എങ്ങനെ മുന്നോട്ടുപോകണമെന്നതു സംബന്ധിച്ച് പൊലീസിലെ ഉന്നതതലത്തില്‍ കൂടിയാലോചനകള്‍ നടക്കും. അറസ്റ്റ് സംബന്ധിച്ച് കോടതിയില്‍ നിന്നും കൂടുതല്‍ വിമര്‍ശനങ്ങളുണ്ടായാല്‍ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ഇടയുണ്ടെന്നതിനാല്‍ ഏറെ കരുതലോടെ നീങ്ങാനാണ് പൊലീസ് തീരുമാനം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല; അറസ്റ്റിലായവരുടെ എണ്ണം 3000 കടന്നു
Next Article
advertisement
ഭീകരാക്രമണ കേസിലെ പ്രതിയായ ഡോക്ടർ‌ക്ക് ഗുജറാത്ത് ജയിലിൽ സഹതടവുകാരുടെ മർദനം; രാജ്യസ്‌നേഹം പ്രകടിപ്പിച്ചതെന്ന് മൊഴി
ഭീകരാക്രമണ കേസിലെ പ്രതിയായ ഡോക്ടർ‌ക്ക് ഗുജറാത്ത് ജയിലിൽ സഹതടവുകാരുടെ മർദനം; രാജ്യസ്‌നേഹം പ്രകടിപ്പിച്ചതെന്ന് മൊഴി
  • ഗുജറാത്തിലെ സബർമതി ജയിലിൽ ഭീകരാക്രമണ കേസിലെ പ്രതി ഡോ. അഹമദ് ജിലാനിയെ സഹതടവുകാർ മർദിച്ചു.

  • മർദനത്തിൽ ഡോക്ടർ അഹമദിന്റെ കണ്ണും മൂക്കും പരിക്കേറ്റു; ആശുപത്രിയിലേക്ക് മാറ്റി.

  • സഹതടവുകാർ രാജ്യസ്‌നേഹം പ്രകടിപ്പിക്കാനാണ് ഭീകരവാദക്കേസിലെ പ്രതിയെ മർദിച്ചതെന്ന് മൊഴി നൽകിയതായി പോലീസ്.

View All
advertisement