'ശബരിമല'യിൽ പുനഃപരിശോധനാ ഹർജിയുമായി ദേവസ്വം ബോർഡ് എംപ്ലോയീസ് സൊസൈറ്റി
Last Updated:
ന്യൂഡൽഹി: ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധിക്കെതിരെ പുനഃപരിശോധന ഹർജി. തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് സൊസൈറ്റിയാണ് ഹർജി നൽകിയത്. ബോർഡിലെ വനിത ജീവനക്കാർ പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി.
ആർത്തവ സമയത്തെ ക്ഷേത്ര പ്രവേശന വിലക്ക് ഇല്ലാതായതോടെ ദേവസ്വം ബോർഡിലെ വനിതാ ജീവനക്കാർ പ്രതിസന്ധിയിലായെന്നാണ് ഹർജി. വിധിയോടെ വനിതാ ജീവനക്കാർക്ക് മാസത്തിൽ അഞ്ചു ദിവസം ലഭിച്ചിരുന്ന അവധി ഇല്ലാതായെന്നും ഹർജിയിൽ പറയുന്നു.
ആർത്തവസമയത്തെ ക്ഷേത്ര പ്രവേശനം വിശ്വാസത്തിന് എതിരാണ്. സാധാരണ വിശ്വാസികളായ ആരും ആർത്തവസമയത്ത് ക്ഷേത്രത്തിൽ പ്രവേശിക്കാറില്ലെന്നും ഈ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2018 12:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമല'യിൽ പുനഃപരിശോധനാ ഹർജിയുമായി ദേവസ്വം ബോർഡ് എംപ്ലോയീസ് സൊസൈറ്റി