TRENDING:

BJP Election Manifesto| സൗജന്യ കോവിഡ് വാക്സിൻ; 19 ലക്ഷം തൊഴില്‍; വാഗ്ദാന പെരുമഴയുമായി ബിഹാറില്‍ ബിജെപിയുടെ പ്രകടന പത്രിക

Last Updated:

കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പട്‌ന: ബിഹാറിൽ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നതിനിടെ വാഗ്ദാന പെരുമഴയുമായി ബിജെപിയുടെ പ്രകടന പത്രിക. 19 ലക്ഷം തൊഴിലവസരങ്ങളാണ് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നത്. കൂടാതെ സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്നും അടുത്ത അഞ്ച് വര്‍ഷം സഖ്യകക്ഷിയായ ജെഡിയുവിലെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തുടരുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
advertisement

Also Read- കോവിഡ് കാലത്ത് തിരഞ്ഞെടുപ്പ്: ബീഹാറിലെ വോട്ടർമാർക്കും ഉദ്യോഗസ്ഥർക്കും മുൻകരുതൽ എന്തൊക്കെ?

ആദ്യ വർഷം തന്നെ മൂന്ന് ലക്ഷം പുതിയ അധ്യാപകരെ നിയമിക്കും. ബിഹാറിനെ അടുത്ത തലമുറ ഐടി ഹബ്ബായി മാറ്റും. അഞ്ച് ലക്ഷം തൊഴിലാളാണ് ഐടി മേഖലയിൽ വാഗ്ദാനം ചെയ്യുന്നത്. ആരോഗ്യരംഗത്ത് ഒരു ലക്ഷം പേർക്കും കാർഷിക മേഖലയിൽ 10 ലക്ഷംപേർക്കും തൊഴിൽ നൽകുമെന്നും പത്രികയിൽ പറയുന്നു. ഒരു കോടി സ്ത്രീകളെ സ്വയം പര്യാപ്തരാക്കും. 2022ഓടെ 30 ലക്ഷം വീടുകൾ നിർമിക്കും. ഒമ്പതാം ക്ലാസ്സ് മുതലുള്ള വിദ്യാര്‍ഥികള്‍ സൗജന്യ ടാബ് വിതരണം തുടങ്ങിയവയാണ് പ്രധാനപ്പെട്ട വാഗ്ദാനങ്ങള്‍.

advertisement

Also Read- അമിത് ഷായ്ക്ക് ഇന്ന് 56ാം പിറന്നാൾ, ആയുരാരോഗ്യ സൗഖ്യം നേർന്ന് പ്രധാനമന്ത്രി

പ്രതിപക്ഷ കക്ഷിയായ ആര്‍ജെഡി സംസ്ഥാനത്ത് 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനെ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽ മോഡി പരിഹസിച്ചിരുന്നു. തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നായിരുന്നു സുശിൽ മോഡി പറഞ്ഞത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിലവിലുള്ള സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് വേണ്ടി മാത്രം 52,734 കോടി രൂപ ചെലവാകുന്നുണ്ടെന്നും പത്ത് ലക്ഷം തൊഴിൽ യാഥാർത്ഥ്യമായാൽ ആകെ ചെലവ് 1.11ലക്ഷം കോടിയായി ഉയരുമെന്നാണ് ഉപമുഖ്യമന്ത്രി പറഞ്ഞത്. ആര്‍ജെഡിയുടെ 10 ലക്ഷം തൊഴില്‍ വാഗ്ദാനം ഭൂമിയിലെ ആര്‍ക്കും സാധ്യമായ കാര്യം അല്ലെന്നായിരുന്നു മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ പ്രതികരണം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
BJP Election Manifesto| സൗജന്യ കോവിഡ് വാക്സിൻ; 19 ലക്ഷം തൊഴില്‍; വാഗ്ദാന പെരുമഴയുമായി ബിഹാറില്‍ ബിജെപിയുടെ പ്രകടന പത്രിക
Open in App
Home
Video
Impact Shorts
Web Stories