'ഇറക്കുമതി പ്രശ്നമല്ല; പക്ഷേ ഗണപതി വിഗ്രഹം എന്തിന് ചൈനയിൽനിന്ന്? നിർമല സീതാരാമൻ

എന്തിനാണ് ഗണപതി വിഗ്രഹങ്ങൾ പോലും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്? എന്തുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം ... കളിമണ്ണിൽ നിന്ന് നമുക്ക് ഒരു ഗണപതി വിഗ്രഹം നിർമ്മിക്കാൻ കഴിയില്ലേ?

News18 Malayalam | news18-malayalam
Updated: June 26, 2020, 12:17 PM IST
'ഇറക്കുമതി പ്രശ്നമല്ല; പക്ഷേ ഗണപതി വിഗ്രഹം എന്തിന് ചൈനയിൽനിന്ന്? നിർമല സീതാരാമൻ
nirmala_sitharaman
  • Share this:
ന്യൂഡൽഹി: രാജ്യത്തിന്‍റെ വളർച്ച വർധിപ്പിക്കുന്നതിന് ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതിൽ തെറ്റൊന്നുമില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. എന്നാൽ ഗണപതി വിഗ്രഹങ്ങൾ പോലും ചൈനയിൽ നിന്ന് വാങ്ങേണ്ടി വരുന്നതെങ്ങനെയെന്ന് ചിന്തിക്കണമെന്ന് മന്ത്രി പറഞ്ഞു.

'രാജ്യത്ത് ലഭ്യമല്ലാത്തതും നമ്മുടെ വ്യവസായങ്ങൾക്ക് ആവശ്യമായതുമായ അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നത് തെറ്റല്ല. ഇറക്കുമതിയിൽ ഉൽ‌പാദനത്തെ പ്രോത്സാഹിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിൽ തെറ്റൊന്നുമില്ല, അത് തീർച്ചയായും ചെയ്യാൻ കഴിയണം'- ബിജെപിയുടെ തമിഴ്‌നാട് ഘടകത്തെ ഓൺലൈൻ വഴി അഭിസംബോധന ചെയ്യുകയായിരുന്നു അവർ.

അതേസമയം തൊഴിലവസരങ്ങളും വളർച്ചയും പോലുള്ള ആനുകൂല്യങ്ങൾ കൊണ്ടുവരാൻ കഴിയാത്ത ഇറക്കുമതി സ്വാശ്രയത്വത്തിനും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും സഹായകമല്ലെന്നും അവർ പറഞ്ഞു.

എല്ലാ വർഷവും ഗണേഷ് ചതുർത്ഥി ഉത്സവത്തിൽ കളിമണ്ണിൽ നിർമ്മിച്ച ഗണേശ വിഗ്രഹങ്ങൾ പ്രാദേശിക പരമ്പരാഗത തൊഴിലാളികളിൽനിന്ന് വാങ്ങണമെന്നും അവർ പറഞ്ഞു. "എന്നാൽ ഇന്ന്, എന്തിനാണ് ഗണപതി വിഗ്രഹങ്ങൾ പോലും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്? എന്തുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം ... കളിമണ്ണിൽ നിന്ന് നമുക്ക് ഒരു ഗണപതി വിഗ്രഹം നിർമ്മിക്കാൻ കഴിയില്ലേ?" നിർമല സീതാരാമൻ ചോദിച്ചു.

പ്രാദേശികമായി നിർമ്മിച്ചതും ലഭ്യവുമായവ ഇറക്കുമതി ചെയ്യുന്ന ഇത്തരമൊരു സാഹചര്യം മാറുകയും സ്വാശ്രയത്വമാണ് ആത്‌മനിർഭർ അഭിയാന്റെ പിന്നിലെ അടിസ്ഥാന ആശയമെന്നും അവർ പറഞ്ഞു. “സ്വാശ്രയ ഇന്ത്യ (ആത്മനിർഭർ ഭാരത് അഭിയാൻ) ഇറക്കുമതി ഒട്ടും ചെയ്യരുതെന്ന് അർത്ഥമാക്കുന്നില്ല. വ്യാവസായിക വളർച്ചയ്ക്കും ഇവിടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആവശ്യമായ ഇറക്കുമതികൾ ചെയ്യാം"- മന്ത്രി പറഞ്ഞു.
TRENDING:പ്രവാസികളെ മടക്കിയെത്തിക്കൽ: കേരളം മുന്നോട്ട് വെച്ച നിർദ്ദേശങ്ങളെ അഭിനന്ദിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം [NEWS]Train Services Cancelled രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ആഗസ്റ്റ് 12 വരെ റദ്ദാക്കി; പ്രത്യേക സര്‍വീസുകള്‍ തുടരും [NEWS]COVID 19| ഒരു മണിക്കൂറിൽ 200 പരിശോധന; നെടുമ്പാശ്ശേരിയിൽ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് ആരംഭിച്ചു [NEWS]
തമിഴിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ "മോദി അയ്യ" എന്ന് പരാമർശിക്കുകയും അവരുടെ പാർട്ടി കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം കഴിഞ്ഞ ഒരു വർഷത്തിനിടെ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞു.

ജൂൺ 15 ന് ലഡാക്കിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച 20 സൈനികരിൽ ഒരാളായ തമിഴ്‌നാട്ടിൽ നിന്നുള്ള ഹവിൽദാർ കെ പളനിയുടെ ധീരതയെ അവർ പ്രശംസിച്ചു.
First published: June 26, 2020, 9:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading