ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 56ാം പിറന്നാൾ, ആയുരാരോഗ്യ സൗഖ്യം നേർന്ന് പ്രധാനമന്ത്രി

Last Updated:

ബിജെപിയെ ഉയരങ്ങളിലേക്ക് നയിച്ച അധ്യക്ഷൻ

ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇന്ന് 56ാം പിറന്നാൾ. സഹപ്രവര്‍ത്തകന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തത്തി. ''അമിത് ഷാ ജിയ്ക്ക് പിറന്നാളാശംസകൾ. രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും അദ്ദേഹത്തിന്റെ സംഭാവനയും ആത്മസമർപ്പണവും മികവിനുമെല്ലാം രാജ്യം സാക്ഷ്യം വഹിക്കുകയാണ്. ബിജെപിയെ ശക്തമാക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങളും വിലമതിക്കാനാകാത്തതാണ്. ദീർഘായുസോടെ ആരോഗ്യകരമായ ജീവിതം നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ''- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
നിരവധി പ്രമുഖര്‍ അമിത് ഷായ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ ആഭ്യന്തരസുരക്ഷയെ ശക്തിപ്പെടുത്താന്‍ കഠിനമായി പ്രവര്‍ത്തിക്കുന്ന അമിത് ഷായ്ക്ക് ജന്മദിനാശംസകള്‍ നേരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ഗ് ട്വിറ്ററില്‍ കുറിച്ചു.
advertisement
2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ ചുമതല അമിത് ഷാക്കായിരുന്നു. മത്സരിച്ച 80 സീറ്റുകളിൽ 73 സീറ്റുകളിലും വിജയിച്ച് ഉത്തർപ്രദേശിൽ ബിജെപി അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കി.ഈ വിജയത്തോടെ, അമിത് ഷാ, ബിജെപിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേക്കെത്തി. 2014 മുതൽ അഞ്ചരവർഷക്കാലം ബിജെപിയുടെ ദേശീയ അധ്യക്ഷനായിരുന്നു അമിത് ഷാ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടി അതിവേഗത്തിൽ വളർച്ചയിലേക്ക് കുതിച്ചു. നിരവധി സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തി. 2014ലേതിനെക്കാൾ മികച്ച വിജയം നേടി കേന്ദ്രത്തിൽ വീണ്ടും പാർട്ടിയെ അധികാരത്തിലേറ്റി. രണ്ടാം മന്ത്രിസഭയിൽ പ്രധാനമന്ത്രി, അമിത് ഷായെ ഉൾപ്പെടുത്തി.
advertisement
advertisement
മോദി സർക്കാരിനെ പ്രശംസിച്ച് അമിത് ഷാ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. 30 ലക്ഷം ജീവനക്കാർക്ക്​ ബോണസ്​ നൽകാനുള്ള തീരുമാനത്തെ പ്രകീർത്തിച്ചുകൊണ്ടായിരുന്നു ട്വീറ്റ്. ഉത്സവകാലത്ത്​ ഇത്​ അവരുടെ ജീവിതങ്ങളിൽ സന്തോഷം നിറക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. മോദി സർക്കാർ അഭിവൃദ്ധിയുടെ പര്യായമാണ്​. 30.67 ലക്ഷം ജീവനക്കാർക്ക്​ ദസ്​റക്ക്​ മുമ്പ്​ ബോണസ്​ നൽകാനുള്ള തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുകയാണ്. ജമ്മുകശ്​മീരിലെ ജനങ്ങൾക്കായി ഇനിയും ശക്തമായ ഇടപെടലുകൾ നടത്തും. അവിടത്തെ ആപ്പിൾ കർഷകർക്കായി വിപണി ഇടപെടൽ നടത്തുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 56ാം പിറന്നാൾ, ആയുരാരോഗ്യ സൗഖ്യം നേർന്ന് പ്രധാനമന്ത്രി
Next Article
advertisement
ഇന്ത്യ-ചൈന വിമാന സർവീസുകൾ ഒക്ടോബർ അവസാനത്തോടെ പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
ഇന്ത്യ-ചൈന വിമാന സർവീസുകൾ ഒക്ടോബർ അവസാനത്തോടെ പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
  • 2020 ൽ നിർത്തിവച്ച ഇന്ത്യ-ചൈന വിമാന സർവീസുകൾ ഒക്ടോബർ അവസാനം പുനരാരംഭിക്കുമെന്ന് ഇന്ത്യ.

  • നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വിദ്യാർത്ഥികൾക്കും ബിസിനസുകാർക്കും ഉപകാരപ്രദമാകും.

  • 2020 ൽ കോവിഡ്-19 കാരണം നിർത്തിയ വിമാന സർവീസുകൾ പുനരാരംഭിക്കാൻ സാങ്കേതിക ചർച്ചകൾ നടന്നു.

View All
advertisement