അടുത്തിടെ, ഭരണകക്ഷിയായ ബിജെപിയുമായി ബന്ധപ്പെട്ട നിരവധി നേതാക്കൾ താഴ്വരയിൽ ആക്രമിക്കപ്പെട്ടു. ജൂലൈയിൽ ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിൽ തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്ന് ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും കുടുംബത്തിലെ രണ്ട് പേരും കൊല്ലപ്പെട്ടു. ബാരി നേരത്തെ പാർട്ടിയുടെ ജില്ലാ പ്രസിഡന്റായിരുന്നു.
ഇന്നു നടന്ന ആക്രമണത്തെ നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല അപലപിച്ചു. "തീവ്രവാദ ആക്രമണത്തിൽ 3 ബിജെപി പ്രവർത്തകരെ ലക്ഷ്യമിട്ട് കൊലപ്പെടുത്തിയതിനെ നിശിതമായി അപലപിക്കുന്നു. അല്ലാഹു അവർക്ക് ജന്നത്തിൽ സ്ഥാനം നൽകട്ടെ, ഈ ദുഷ്‌കരമായ സമയത്ത് അവരുടെ കുടുംബങ്ങൾക്ക് ശക്തി ലഭിക്കട്ടെ, ”അദ്ദേഹം പറഞ്ഞു.
advertisement
Updating...
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 29, 2020 10:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കശ്മീരിൽ യുവമോർച്ച ജനറൽ സെക്രട്ടറിയെയും രണ്ടു ബിജെപി പ്രവർത്തകരെയും ഭീകരർ വെടിവെച്ചു കൊന്നു