''92,000ലധികം സ്ഥലങ്ങില്‍ 22 മില്ല്യണ്‍ ഇന്ത്യക്കാരെ ബന്ധിപ്പിക്കുന്നു. ആശ്രയത്വത്തില്‍ നിന്ന് ആത്മവിശ്വാസത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയില്‍ തൊഴില്‍, കയറ്റുമതി, സാമ്പത്തിക പുനഃരുജ്ജീവനം, ആത്മനിര്‍ഭര്‍ ഭാരത് എന്നിവയെ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നു,'' പ്രധാനമന്ത്രി പറഞ്ഞു.
''പ്രകൃതിമനോഹരമായ ദൃശ്യങ്ങളാല്‍ അനുഗ്രഹീതമാണ് ഒഡീഷ. പതിറ്റാണ്ടുകളോളം ക്ലേശങ്ങള്‍ അനുഭവിച്ചതാണ് ഒഡീഷ. എന്നാല്‍, ഈ പതിറ്റാണ്ട് ഒഡീഷയെ അഭിവൃദ്ധിയിലേക്ക് നയിക്കും. ഇത് ഒഡീഷയ്ക്ക് വളരെ പ്രധാനപ്പെട്ട സമയമാണ്. ഒഡീഷയില്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ രണ്ട് സെമികണ്ടക്ടര്‍ യൂണിറ്റുകള്‍ അനുമതി നൽകിയിട്ടുണ്ട്. ഇതിന് പുറമെ ഒരു സെമികണ്ടക്ടര്‍ പാര്‍ക്കും നിര്‍മിക്കും,'' പ്രധാനമന്ത്രി പറഞ്ഞു.
37,000 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച 97,500ലധികം 4ജി മൊബൈല്‍ ടവറുകളാണ് പ്രധാനമന്ത്രി മോദി കമ്മിഷന്‍ ചെയ്തത്.
ഒഡീഷ സന്ദര്‍ശന വേളയില്‍ ബെര്‍ഹാംപൂര്‍- ഉധ്‌ന (സൂറത്ത്) പാതയില്‍ അമൃത് ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.
''50,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ ഒഡീഷയിലെ ജാര്‍സുഗുഡയിലുണ്ടായിരിക്കും. ഇന്ത്യയിലുടനീളമുള്ള 97,500ലധികം ടെലികോം ടവറുകള്‍ ഈ അവസരത്തില്‍ കമ്മിഷന്‍ ചെയ്യും. ഇവ പ്രാദേശിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. കൂടാതെ ഇത് വിദൂരപ്രദേശങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും മാവോവാദി ഭീഷണിയുള്ള സ്ഥലങ്ങളിലും കണക്ടിവിറ്റി വര്‍ധിപ്പിക്കും'', ഒഡീഷ സന്ദര്‍ശനത്തിന് മുന്നോടിയായി സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.