സംഭവത്തിൽ ആശങ്ക അറിയിച്ച ഇന്ത്യ, ന്യൂനപക്ഷങ്ങളുടെ സാംസ്കാരിക പൈത്യകങ്ങൾ കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഖൈബർ പഖ്തുൻഖ്വാന്‍റെ പഴയ പേരായിരുന്നു ഗാന്ധാര. ബുദ്ധമത വിശ്വാസികൾ വളരെയേറെ ആദരവോടെ കാണുന്ന പ്രദേശം കൂടിയാണിത്. ഗാന്ധാര നാഗരികത കാലഘട്ടത്തില്‍ നിന്നുള്ള പൗരാണിക അവശിഷ്ടമാണ് പ്രതിമയെന്നാണ് കരുതപ്പെടുന്നത്. ഏകദേശം 1700 വർഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന പ്രതിമ തകർക്കപ്പെട്ട സംഭവത്തിൽ നേരത്തെ തന്നെ വിമർശനവും ഉയർന്നിരുന്നു.
TRENDING:രണ്ടര വർഷത്തെ പോരാട്ടത്തിനൊടുവിൽ ലാപ്ടോപ്പ് എത്തി; ആനുകൂല്യങ്ങൾ ഔദാര്യമല്ല അവകാശമാണെന്ന് അനഘ ബാബു[NEWS]Covid 19 | വീടിനുള്ളിൽവെച്ചുതന്നെ മിക്കവരും രോഗബാധിതരായേക്കും; ഒഴിവാക്കാൻ കഴിയില്ലെന്ന് പുതിയ പഠനം[PHOTOS]Covid 19 Shocking | ഭർത്താവ് ആശുപത്രിയിൽവെച്ച് മരിച്ച് അരമണിക്കൂറിനകം ഭാര്യയും മരിച്ചു; സംഭവം നാഗ്പുരിൽ[PHOTOS]
advertisement
പ്രതിമ തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിരിന്നു. ഒരു മൗലവിയുടെ വാക്കുകള്‍ അനുസരിച്ചാണ് ഇവര്‍ പ്രതിമ തകർത്തതെന്നാണ് റിപ്പോർട്ട്. 'സംഭവത്തില്‍ ഇന്ത്യയുടെ ആശങ്ക പാകിസ്താനെ അറിയിച്ചിട്ടുണ്ട്.. അവിടെയുള്ള ന്യൂനപക്ഷസമൂഹങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമൊപ്പം അവരുടെ സാംസ്കാരിക പൈത്യകം കൂടി സംരക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയും പങ്കുവച്ചിട്ടുണ്ട്' എന്നാണ് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചിരിക്കുന്നത്.
