Covid 19 Shocking | ഭർത്താവ് ആശുപത്രിയിൽവെച്ച് മരിച്ച് അരമണിക്കൂറിനകം ഭാര്യയും മരിച്ചു; സംഭവം നാഗ്പുരിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ഇവരുടെ ഏക മകനും കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. മകന്‍റെ ഭാര്യയ്ക്കും അവരുടെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
മുംബൈ: കോവിഡ് ബാധിച്ച ഭർത്താവും ഭാര്യയും അരമണിക്കൂർ വ്യത്യാസത്തിൽ മരണപ്പെട്ടു. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. കോവിഡ് ബാധിതനായി ഗുരുതരാവസ്ഥയിലായിരുന്ന ഭർത്താവ് ആശുപത്രിയിൽ വെന്‍റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്നു. ആശുപത്രിയിൽവെച്ച് ഭർത്താവിന്‍റെ മരണം സംഭവിച്ച് അരമണിക്കൂറിനകമാണ് കോവിഡ് സ്ഥിരീകരിച്ച് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഭാര്യയും മരിച്ചത്. പ്രതീകാത്മക ചിത്രം)
advertisement
ഭർത്താവിന് 68 വയസും ഭാര്യക്ക് 60 വയസുമാണ് പ്രായം. ഗുരുതര ലക്ഷണങ്ങളുമായി ഭർത്താവിനെ കൊറോണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതേസമയം കൊറോണ രോഗബാധിതയായ ഇദ്ദേഹത്തിന്‍റെ ഭാര്യയെ ലക്ഷണങ്ങൾ ഗുരുതരല്ലാത്തതിനാൽ വീട്ടിൽ ഐസൊലേഷനിലാക്കിയിരുന്നു. ഇവരുടെ ഏക മകനും കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. മകന്‍റെ ഭാര്യയ്ക്കും അവരുടെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.പ്രതീകാത്മക ചിത്രം)
advertisement
advertisement
advertisement
advertisement
ഭർത്താവിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കുടുംബത്തിലെ മറ്റുള്ളവർക്കും പരിശോധന നടത്തിയത്. ഇതിൽ എല്ലാവർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. മരണപ്പെട്ട ദമ്പതികളുടെ മകനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇയാളുടെ ഭാര്യയെയും മകളെയും ലക്ഷണങ്ങളില്ലാത്തതിനാൽ വീട്ടിൽ ഐസൊലേഷനിലാക്കിയിരിക്കുകയാണ്. പ്രതീകാത്മക ചിത്രം)