• HOME
 • »
 • NEWS
 • »
 • buzz
 • »
 • രണ്ടര വർഷത്തെ പോരാട്ടത്തിനൊടുവിൽ ലാപ്ടോപ്പ് എത്തി; ആനുകൂല്യങ്ങൾ ഔദാര്യമല്ല അവകാശമാണെന്ന് അനഘ ബാബു

രണ്ടര വർഷത്തെ പോരാട്ടത്തിനൊടുവിൽ ലാപ്ടോപ്പ് എത്തി; ആനുകൂല്യങ്ങൾ ഔദാര്യമല്ല അവകാശമാണെന്ന് അനഘ ബാബു

ദളിദ് കുടുംബത്തിന്റെ കണ്ണീരൊപ്പിയെന്ന നിലയിലുള്ള കദന കഥകള്‍ ആരും എഴുതേണ്ടതില്ലെന്നും പോസ്റ്റിൽ ഓര്‍മ്മപ്പെടുത്തുന്നു.

anakha babu

anakha babu

 • Share this:
  ആനുകൂല്യങ്ങള്‍ ഔദാര്യമല്ല അവകാശമാണെന്ന് ഓര്‍മ്മപ്പെടുത്തി നിയമ പോരാട്ടത്തിലൂടെ പഞ്ചായത്തില്‍ നിന്ന് ലാപ്ടോപ്പ് സ്വന്തമാക്കിയ അനഘ ബാബു.  ഫേസ്ബുക്ക് പോസ്റ്റിലാണ് അനഘ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തങ്ങള്‍ നേടിയെടുത്തത് കേവലമൊരു ലാപ്‌ടോപ്പല്ല. ഈ രാജ്യത്ത് അന്തസോടെ ജീവിക്കാനുള്ള തങ്ങളുടെ അവകാശമാണെന്നും അനഘ കുറിക്കുന്നു. ദളിദ് കുടുംബത്തിന്റെ കണ്ണീരൊപ്പിയെന്ന നിലയിലുള്ള കദന കഥകള്‍ ആരും എഴുതേണ്ടതില്ലെന്നും പോസ്റ്റിൽ ഓര്‍മ്മപ്പെടുത്തുന്നു.

  നെടുങ്കണ്ടത്തെ ഇടിഞ്ഞ് വീഴാറായ കൂരയ്ക്ക് കീഴിലിരുന്ന ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന അനഘബാബുവും സഹോദരിയും പഠനത്തിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കി ലാപ്‌ടോപ്പിനായി കാത്തിരുന്ന് മടുത്തപ്പോള്‍ നിയമപോരാട്ടം നടത്തി കോടതി ഉത്തരവുവാങ്ങി അധികൃതരെ സമീപിക്കുകയായിരുന്നു. എന്നാല്‍ പഞ്ചായത്തില്‍ നിന്ന് ആട്ടിയിറക്കിയപ്പോള്‍ തളരാതെ പോരാട്ടം തുടര്‍ന്നു.

  ഒടുവില്‍ രണ്ടര വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ഇവരുടെ കൈകളില്‍ അര്‍ഹതപ്പെട്ട ലാപ്‌ടോപ്പെത്തി. ഇതിന് ശേഷം വീട്ടില്‍ നിന്നും ലാപ്‌ടോപ്പ് വച്ച് കുടുംബമായിട്ടെടുത്ത സെല്‍ഫി ഫേസ്ബുക്കില്‍ പേസ്റ്റ് ചെയ്തപ്പോള്‍ ഇട്ട കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

  TRENDING:നടൻ നിതിന്‍ വിവാഹിതനാകുന്നു; വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം
  [PHOTO]
  കോവിഡ് കെയർ സെന്ററിൽ പതിനാലുകാരി ലൈംഗിക പീഡനത്തിന് ഇരയായി; രണ്ടുപേർ അറസ്റ്റിൽ
  [PHOTO]
  Covid19|2021ന്റെ തുടക്കം വരെ ആദ്യ കോവിഡ് വാക്സിൻ പ്രതീക്ഷിക്കരുത്; WHO വിദഗ്ധർ
  [NEWS]


  അനഘയുടെ ഫേസ്ബുക്ക് പോസ്റ്റിലെ  പ്രധാനമായ ഭാഗങ്ങള്‍ ഇങ്ങനെയാണ്;
  ഞങ്ങള്‍ നേടിയെടുത്തത് കേവലമൊരു ലാപ്‌ടോപ്പല്ല. ഈ രാജ്യത്ത് ഞങ്ങള്‍ക്ക് അന്തസോടെ ജീവിക്കാനുള്ള ഞങ്ങളുടെ അവകാശത്തെയാണ്. ഒരു അംബേദ്ക്കറെറ്റ് എന്ന നിലയില്‍ ഞാന്‍ എന്‍റെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഹൈക്കടതി ഉത്തരവിന്റെ പുറത്തും പൊതു സമൂഹത്തിന്റെ ചേര്‍ത്ത് നില്‍പ്പിലും നേടിയെടുത്തു. ദലിത് കുടുംബത്തിന്റെ കണ്ണീരൊപ്പി എന്ന നിലയിലുള്ള കദനകഥകള്‍ ആരും എഴുതേണ്ടതില്ലെന്ന് കൂടി ഓര്‍മ്മിപ്പിക്കട്ടെ.

  വീട്ടില്‍ ഐക്യദാര്‍ഢ്യവുമായി വന്ന ഒരുപാട് സംഘടനകളും വ്യക്തികളുമുണ്ട് അവരോടെല്ലാം എന്റെ സ്‌നേഹമുണ്ട്. പക്ഷേ എന്നെ വിളിച്ച ബി ജെ പിക്കാരോട് ഈ രാജ്യത്തെ എന്‍റെ സഹോദരങ്ങളുടെ ജീവനെടുക്കുന്ന നിങ്ങള്‍ എന്നെ മേലാല്‍ വിളിച്ച് പോകരുതെന്ന് സൂചിപ്പിച്ചിട്ടുണ്ട്.


  ആദിവാസി ആക്ടിവിസ്റ്റും സാമൂഹ്യശാസ്ത്ര ഗവേഷകനുമായ അഭയ് ഫലാവിയര്‍ സാസയുടെ ഒരുകവിതയിലെ വരികളിലൂടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

  അതിങ്ങനെയാണ്;

  'നിങ്ങള്‍ ഔദാര്യമായി തരുന്ന മേല്‍വിലാസങ്ങളെ, നിങ്ങളുടെ വിധിതീര്‍പ്പുകളെ, രേഖകളെ, നിര്‍വ്വചനങ്ങളെ, നേതാക്കളെ, രക്ഷാധികാരികളെ ഞാന്‍ നിരസിക്കുന്നു. തള്ളിക്കളയുന്നു. പ്രതിരോധിക്കുന്നു. കാരണം അവയെല്ലാം എന്റെ നിലനില്‍പ്പിനെയും എന്റെ വീക്ഷണങ്ങളെയും എന്റേതായ ഇടത്തേയും എന്റെ വാക്കുകളെയും ഭൂപടങ്ങളെയും രൂപങ്ങളെയും അടയാളങ്ങളെയും നിഷേധിക്കുന്നവയാണ്. അവയെല്ലാം നിങ്ങളെ ഒരു ഉന്നത പീഠത്തില്‍ പ്രതിഷ്ഠിച്ച് താഴേക്കെന്നെ നോക്കാനുള്ള മായാപ്രപഞ്ചത്തെയുണ്ടാക്കലാണ്. അതുകൊണ്ട് എന്റെ ചിത്രം അത് ഞാന്‍ തന്നെ വരച്ചുകൊള്ളാം. എന്റെ ഭാഷയെ ഞാന്‍ തന്നെ രചിച്ചുകൊള്ളാം. എന്റെ യുദ്ധങ്ങള്‍, ജയിക്കാനുള്ള കോപ്പുകള്‍, ഞാന്‍തന്നെ നിര്‍മ്മിച്ചുകൊള്ളാം.

  നമ്മള്‍ ഒത്തുചേര്‍ന്ന് പൊരുതുക, നിവര്‍ന്ന് നില്‍ക്കുക, അന്തസുയര്‍ത്തിപ്പിടിക്കുക ജയ് ഭീം'.
  Published by:Gowthamy GG
  First published: