TRENDING:

By Election Result 2020 | 56 നിയമസഭാ മണ്ഡലങ്ങളിലെയും ഒരു ലോക്സഭാ സീറ്റിലെയും ഫലം ഇന്നറിയാം; നിര്‍ണായകമായി മധ്യപ്രദേശ്

Last Updated:

11 സംസ്ഥാനങ്ങളിൽ നിന്നുള്ള 56 നിയമസഭാ സീറ്റുകളിലേയും ബീഹാറിൽ നിന്നു തന്നെയുള്ള ഒരു പാർലമെന്‍റ് സീറ്റിലെയും തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഉറ്റുനോക്കുകയാണ് രാജ്യം. നിതീഷ് കുമാറിന്‍റെ ജെഡിയു ഭരണം നിലനിർത്തുമോ അതോ തേജസ്വി യാദവിന്‍റെ നേതൃത്വത്തിൽ മഹാസഖ്യം അധികാരം പിടിച്ചെടുക്കുമോ എന്നറിയാനുള്ള ആകാംഷയിലും. എന്നാൽ ഈ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിനൊപ്പം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും ഇന്നെത്തുന്നുണ്ട്.
advertisement

11 സംസ്ഥാനങ്ങളിൽ നിന്നുള്ള 56 നിയമസഭാ സീറ്റുകളിലേയും ബീഹാറിൽ നിന്നു തന്നെയുള്ള ഒരു പാർലമെന്‍റ് സീറ്റിലെയും തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരുന്നത്. ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാർഖണ്ഡ്, ഹരിയാന, കർണാടക, മധ്യപ്രദേശ്, മണിപ്പൂർ, നാഗാലാൻഡ്, ഒഡീഷ, തെലങ്കാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

You may also like:ചുരം കടന്ന് കഞ്ചാവ്: ആന്ധ്രയിൽ നിന്നും കടത്തിയ 296 കിലോ കഞ്ചാവ് പാലക്കാട് പിടികൂടി/a> [NEWS]ജീവൻ രക്ഷാശസ്ത്രക്രിയക്കായി വൃക്കയുമായി പൊലീസ് ലംബോർഗിനിയിൽ പാഞ്ഞത് 500 കിലോമീറ്റർ [NEWS] 'കരൾ മാത്രമല്ല, മറ്റ് അവയവങ്ങളും വിറ്റിട്ടുണ്ടോ എന്നറിയണം'; സഹോദരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സംവിധായകൻ [NEWS]

advertisement

ഉപതെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ ഏറ്റവുമധികം മണ്ഡലങ്ങളുള്ളത് മധ്യപ്രദേശിലാണ്. ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പെടെയുള്ളവർ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്ന് 28 മണ്ഡലങ്ങളിലായിരുന്നു ഇവിടെ വോട്ടെടുപ്പ് നടന്നത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് അടക്കം ഏറെ നിർണായകമാണ് മധ്യപ്രദേശിലെ ഫലം.

28 സീറ്റുകളിൽ 22 സീറ്റുകളും ഒഴിവ് വന്നത് ജ്യോതിരാതിദ്യ സിന്ധ്യയുടെ കൂട് മാറ്റത്തെ തുടർന്നാണ്. കോൺഗ്രസിന്‍റെ യുവനേതാവായിരുന്ന സിന്ധ്യ ഇക്കഴിഞ്ഞ മാർച്ചിലാണ് പാർട്ടി ബന്ധം ഉപേക്ഷിച്ച് അനുയായികൾക്കൊപ്പം ബിജെപിയിലേക്കെത്തുന്നത്. അതുകൊണ്ട് തന്നെയാണ് കൂടുമാറ്റത്തിന് ശേഷമുള്ള ഈ തെരഞ്ഞെടുപ്പ് സിന്ധ്യയ്ക്ക് നിർണ്ണായകമാകുന്നതും.

advertisement

ബിഹാർ തെരഞ്ഞെടുപ്പ്- ഇംഗ്ലീഷ് ലൈവ് അപ്ഡേറ്റ്സ്  അറിയാം 

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്- ഇംഗ്ലീഷ് ലൈവ് അപ്ഡേറ്റ്സ് അറിയാം

മലയാളം വാർത്തകൾ/ വാർത്ത/India/
By Election Result 2020 | 56 നിയമസഭാ മണ്ഡലങ്ങളിലെയും ഒരു ലോക്സഭാ സീറ്റിലെയും ഫലം ഇന്നറിയാം; നിര്‍ണായകമായി മധ്യപ്രദേശ്
Open in App
Home
Video
Impact Shorts
Web Stories