Also Read- കർണാടകയിലെ 'സിംഹം'; കെ. അണ്ണാമലൈ തമിഴ്നാട്ടിൽ പൂർണശോഭയോടെ താമര വിരിയിക്കുമോ?
ദേശീയ ശ്രദ്ധയാകര്‍ഷിച്ച് തെലങ്കാന മുനുഗോഡെ മണ്ഡലത്തില്‍ ടിആര്‍എസ് വിജയിച്ചു. വാശിയേറിയ പോരാട്ടം നടന്ന ഇവിടെ ടിആർഎസ് സ്ഥാനാർത്ഥി കുസുകുന്തല പ്രഭാകർ റെഡ്ഡി 7600 വോട്ടുകൾക്കാണ് വിജയിച്ചത്. ടിആർഎസ് സ്ഥാനാർത്ഥി 81,825 വോട്ടുകൾ നേടിയപ്പോൾ രണ്ടാമതെത്തിയ ബിജെപി സ്ഥാനാർത്ഥി രാജഗോപാൽ റെഡ്ഡി 74,225 വോട്ടുകളും കോൺഗ്രസിന്റെ പൽവായ് ശ്രാവന്തി 21,218 വോട്ടുകളും നേടി. നിലവിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു മുനുഗോഡെ.
advertisement
ഹരിയാനയിലെ അദംപുര്‍ മണ്ഡലത്തില്‍ 16,606 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ബിജെപിയുടെ ഭവ്യ ബിഷണോയ് വിജയം നേടിയത്. ഉത്തര്‍പ്രദേശിലെ ഗോല ഗോരഖ് നാഥില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ 34,000 വോട്ടിന്‍റെ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ ബിജെപിയുടെ അമന്‍ ഗിരിക്ക് സാധിച്ചു. ബിഹാറിലെ ഗോപാല്‍ ഗഞ്ച് നിലനിര്‍ത്താനും പാര്‍ട്ടിക്ക് സാധിച്ചു.
Also Read- അവസാന വോട്ട് ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞ് ഇന്ത്യയിലെ ആദ്യവോട്ടർ ശ്യാംശരൺ നെഗി യാത്രയായി
ബിഹാറിലെ തന്നെ മൊക്കാമ മണ്ഡലം നില നിര്‍ത്താനായത് ആര്‍ജെഡിക്കും ആശ്വാസമായി. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഉദ്ധവ് പക്ഷത്ത് നിന്നുള്ള റുത്തുജ ലട്‌കെ ആണ് വിജയം നേടിയത്. ഉദ്ധവ് പക്ഷത്തിന് അഭിമാന മത്സരമാണ് മുംബൈയില്‍ നടന്നത്.
മുൻ സിറ്റിങ് എംഎൽഎ കുൽദീപ് ബിഷ്‌ണോയ് കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് മാറുന്നതിനായി രാജിവച്ചതിനെ തുടർന്നാണ് അദംപുരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സേന എംഎൽഎ രമേഷ് ലട്‌കെയുടെ അകാല മരണത്തെ തുടർന്നാണ് അന്ധേരി ഈസ്റ്റ് മത്സരം നടന്നത്.
