• HOME
 • »
 • NEWS
 • »
 • india
 • »
 • കർണാടകയിലെ 'സിംഹം'; കെ. അണ്ണാമലൈ തമിഴ്നാട്ടിൽ പൂർണശോഭയോടെ താമര വിരിയിക്കുമോ?

കർണാടകയിലെ 'സിംഹം'; കെ. അണ്ണാമലൈ തമിഴ്നാട്ടിൽ പൂർണശോഭയോടെ താമര വിരിയിക്കുമോ?

കർണാടകയിലെ ഉഡുപ്പി, ചിക്കമംഗളൂരു തുടങ്ങിയ പ്രദേശങ്ങളിലെ വർഗീയ സമവാക്യം എന്താണെന്ന് അണ്ണാമലൈ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്

(Twitter @annamalai_k)

(Twitter @annamalai_k)

 • Last Updated :
 • Share this:
  കർണാടകയിലെ 'സിംഹം' എന്ന് ഒരിക്കൽ വിളിക്കപ്പെട്ടിരുന്ന ഐപിഎസ് ഓഫീസറായ കെ. അണ്ണാമലൈ ( K. Annamalai) 2020ൽ ബിജെപിയിൽ (BJP) ചേർന്നത് വലിയ വാർത്തയായിരുന്നു. എഐഎഡിഎംകെയും ഡിഎംകെയും തമ്മിലുള്ള രാഷ്ട്രീയ യുദ്ധം നിലനിൽക്കുന്ന തമിഴ്നാട്ടിൽ (Tamilnadu) അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ബിജെപിയുടെ പ്രവർത്തനങ്ങളും ചർച്ചയാകുകയാണ്.

  ദ്രാവിഡ പ്രത്യയശാസ്ത്രത്തെക്കുറിച്ചും അക്രമത്തെക്കുറിച്ചും സംസാരിച്ചും, രേഖകൾ സഹിതം അഴിമതി പ്രചാരണങ്ങൾ ഉന്നയിച്ചും കോയമ്പത്തൂർ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിലെ തമിഴ്നാട് പോലീസിന്റെ വീഴ്ച ഉയർത്തിക്കാട്ടിയുള്ള അണ്ണാമലൈയുടെ പ്രവർത്തനം ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അഴിമതിയെ ലക്ഷ്യം വയ്ക്കുന്നതിനുമായി അണ്ണാമലൈ ബി.ജെ.പിയുടെ രാഷ്ട്രീയ രീതികളും മാറ്റി.

  കർണാടകയിലെ ഉഡുപ്പി, ചിക്കമംഗളൂരു തുടങ്ങിയ പ്രദേശങ്ങളിലെ വർഗീയ സമവാക്യം എന്താണെന്ന് അണ്ണാമലൈ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രവും ലക്ഷ്യവും നിലനിർത്തിക്കൊണ്ടുതന്നെ ദ്രാവിഡ മണ്ണിന് അനുയോജ്യമായ രീതിയിൽ പരിഷ്‌കരിച്ച മാതൃകയാണ് അദ്ദേഹം ജനങ്ങൾക്കിടയിൽ ഉപയോഗിക്കുന്നത്. താഴേത്തട്ടിൽ നിന്ന് പാർട്ടിയെ പുനരുജ്ജീവിപ്പിക്കുക, ബിജെപിയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കുക, നിയമസഭയിൽ മികച്ച പ്രാതിനിധ്യം കൊണ്ടുവരിക എന്നീ അജണ്ടയോട് കൂടിയാണ് ദേശീയ നേതൃത്വം സംസ്ഥാനത്തെ ബി.ജെ.പി.യുടെ കടിഞ്ഞാൺ അണ്ണാമലൈക്ക് കൈമാറിയത്.

  ദ്രാവിഡ മൂല്യങ്ങൾ നിറഞ്ഞ് നിൽക്കുന്ന സംസ്ഥാനത്ത് കാവി പാർട്ടിയെ അധികാരത്തിലെത്തിക്കാൻ തമിഴ്നാട് രാഷ്ട്രീയത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണകൾക്ക് പുറമെ, പൂർണ ഭൂരിപക്ഷത്തോടെ ബി.എസ്. യെദ്യൂരപ്പ ബിജെപിയെ അധികാരത്തിലെത്തിച്ച രീതിയെക്കുറിച്ച് മനസിലാക്കാനും ബിജെപി യിലെ ഒരു മുതിർന്ന് നേതാവ് അണ്ണാമലൈയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകള് പുറത്തു വന്നിരുന്നു.

  ദ്രാവിഡവാദം സാമൂഹിക നീതിയാണെന്നും എല്ലാവരേയും ചേർത്ത് നിർത്തുന്നതാണെന്നും ബിജെപി വിശ്വസിക്കുന്നതായി തമിഴ്‌നാട്ടിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ ന്യൂസ് 18 ഡോട്ട് കോമിനോട് പറഞ്ഞിരുന്നു. "സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുന്നതാണ് ദ്രാവിഡവാദം," അദ്ദേഹം പറഞ്ഞു.

  അതേസമയം, തമിഴ്‌നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ജയലളിതയുടെ മരണം, കോയമ്പത്തൂർ സ്ഫോടനം എന്നിവയെക്കുറിച്ചുള്ള അറുമുഖസ്വാമി കമ്മീഷൻ റിപ്പോർട്ടിൽ എഐഎഡിഎംകെ പ്രതികരിക്കാത്തതും ബി.ജെ.പി. ആയുധമാക്കിയിട്ടുണ്ട്. ഈ വിഷയങ്ങളിൽ ബിജെപി ശക്തമായി പ്രതികരിക്കുകയും ചെയ്തു. തമിഴ്‌നാട്ടിൽ എഐഎഡിഎംകെയുടെ രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെടുന്നതായിട്ടാണ് ബിജെപി പറയുന്നത്. ഒ. പനീർശെൽവവും എടപ്പാടി പളനിസ്വാമിയും തമ്മിലുള്ള അധികാര തർക്കം വലിയ ചർച്ചാ വിഷയമായിരിന്നു. ഇത് എല്ലാം തമിഴ്‌നാട്ടിൽ ബിജെപിക്ക് അനുകൂല സാഹചര്യമാണ് ഒരുക്കിയത്. അണ്ണാമലൈയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധന, ബിജെപിയിലെ മുതിർന്ന നേതാക്കന്മാരുടെ ഇടയിൽ അദ്ദേഹത്തിന് വലിയ സ്ഥാനം നേടിക്കൊടുത്തു.

  രാജ്യത്തിന്റെ എല്ലാ കോണിലും ബിജെപിയുടെ മുഖ്യമായി പ്രധാനമന്ത്രി മോദിയെ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന പാർട്ടി അണ്ണാമലൈക്ക് പ്രത്യേക ശ്രദ്ധ നൽകി. അദ്ദേഹത്തിന് കൂടുതൽ സ്വാതന്ത്ര്യത്തോടെ പാർട്ടിക്കു വേണ്ടി പ്രവർത്തിക്കാനായി. എന്നാൽ 2021 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരം പിടിച്ചെടുക്കാനായില്ല. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും അണ്ണാമലൈ മികച്ച പ്രകടം കാഴ്ച വെച്ചിരുന്നു.

  അണ്ണാഡിഎംകെ-ബിജെപി സഖ്യമാണ് നിയമസഭയിൽ മത്സരിച്ചത്. തിരഞ്ഞെടുപ്പിൽ നാല് സീറ്റികൾ ബിജെപി സ്വന്തമാക്കിയിരുന്നു. തുടർന്നുള്ള തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇത് കേന്ദ്ര നേതൃത്വത്തെ കൂടുതൽ ആവേശത്തിലാക്കിയിട്ടുണ്ട്.

  1,374 കോർപ്പറേഷൻ വാർഡുകളിലും 2,843 മുനിസിപ്പൽ വാർഡുകളിലും 7,621 ടൗൺ പഞ്ചായത്ത് സീറ്റുകളിലും ബിജെപി മത്സരിക്കുകയും 5.4 ശതമാനം വോട്ട് ഷെയറോടെ മൊത്തം 308 സീറ്റുകൾ നേടുകയും ചെയ്തു. ഇത് അണ്ണാമലൈക്ക് ദേശീയ നേതാക്കൾക്കിടയിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തു. തമിഴ്‌നാട്ടിലെ ഈ നേട്ടം അണ്ണാമലൈക്കും പ്രധാനമന്ത്രിക്കിടയിലും വലിയൊരു സൗഹൃദമാണ് ഉണ്ടാക്കിയത്.

  പാർട്ടിയുടെ ദേശീയ നേതാക്കൾ അണ്ണാമലൈയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉറപ്പിക്കാം. വരുന്ന തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ താമര പൂർണ ശോഭയോടെ വിരിയിക്കാൻ അദ്ദേഹത്തിന് സാധിച്ചാൽ പാർട്ടിയിൽ നിന്ന് മികച്ച അംഗീകാരം ലഭിക്കും.
  Published by:user_57
  First published: