അവസാന വോട്ട് ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞ് ഇന്ത്യയിലെ ആദ്യവോട്ടർ ശ്യാംശരൺ നെഗി യാത്രയായി
- Published by:Anuraj GR
- news18-malayalam
Last Updated:
ശ്യാംശരൺ നെഗി ബുധനാഴ്ച ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിലൂടെ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. ഇത് 34-ാം തവണയാണ് ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിൽ നെഗി വോട്ട് ചെയ്തത്
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാംശരൺ നെഗി(106) അവസാനമായി വോട്ട് ചെയ്ത് മണിക്കൂറുകൾക്കകം അന്തരിച്ചു. ഹിമാചൽപ്രദേശിലെ കിന്നാവൂർ ജില്ലയിലെ കൽപ സ്വദേശിയാണ് ശ്യാംശരൺ നെഗി. ശ്യാംശരൺ നെഗി ബുധനാഴ്ച ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിലൂടെ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. ഇത് 34-ാം തവണയാണ് ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിൽ നെഗി വോട്ട് ചെയ്തത്.
ശ്യാംശരൺ നെഗിയുടെ സംസ്ക്കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികലോടെ നടത്തുമെന്ന് കിന്നാവുർ ജില്ലാ കമ്മീഷണർ ഹുസൈൻ സാദിഖ് അറിയിച്ചു.
നെഗിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിച്ചപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞു. 'സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാംശരൺ നെഗി അന്തരിച്ചെന്ന വിവരം ദുഃഖമുണ്ടാക്കുന്നതാണ്. 106-ാം വയസിലും അദ്ദേഹം ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിച്ചു. മരണത്തിന് മുമ്പ് അദ്ദേഹം കർത്തവ്യം നിർവ്വഹിച്ചു. ഇത് ഏതൊരു പൌരനും പ്രചോദനമാകണം'- പ്രധാനമന്ത്രി പറഞ്ഞു.
advertisement
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവ് കുമാർ കൽപയിലെത്തി നെഗിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. സംസ്ക്കാര ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തു.
നേരത്തെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂറും ശ്യാംശരൺ നെഗിക്ക് ആദരാജ്ഞലികൾ അർപ്പിച്ചു. ഏറെ കാലമായി സുഖമില്ലാതിരുന്ന പിതാവ് കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെയാണ് മരിച്ചതെന്ന് നെഗിയുടെ മകൻ സി പി നെഗി പറഞ്ഞു.
1917 ജൂലൈയിൽ ജനിച്ച നെഗി അധ്യാപകനായിരുന്നു. സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിൽനിന്ന് ശ്യാംശരൺ നെഗി ഒരിക്കൽപ്പോലും വിട്ടുനിന്നിട്ടില്ല. വോട്ടവകാശം ലഭിച്ചതിനുശേഷം നടന്ന എല്ലാ ലോക്സഭാ, നിയമസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും അദ്ദേഹം വോട്ട് ചെയ്തിട്ടുണ്ട്. 1951ലെ പൊതുതെരഞ്ഞെടുപ്പിലാണ് നെഗി ആദ്യമായി വോട്ട് ചെയ്തത്. പ്രായാധിക്യത്തെ തുടർന്നുള്ള അവശതകൾ കാരണം ആദ്യമായാണ് ഇത്തവണ പോസ്റ്റൽ ബാലറ്റിലൂടെ നെഗി വോട്ട് ചെയ്തതെന്ന സവിശേഷതയുമുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 06, 2022 9:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അവസാന വോട്ട് ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞ് ഇന്ത്യയിലെ ആദ്യവോട്ടർ ശ്യാംശരൺ നെഗി യാത്രയായി






