TRENDING:

CAA | പൗരത്വ നിയമം ഉടൻ തന്നെ നടപ്പിലാക്കും; ബിജെപി അതിന് പ്രതിജ്ഞാബദ്ധർ: ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ

Last Updated:

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നിയമം നടപ്പിലാക്കുന്നതിന് കാലതാമസം നേരിട്ടു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ പതിയെ മെച്ചപ്പെട്ടുവരികയാണ്. ആ സാഹചര്യത്തിൽ നിയമം നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട് ഇതിനായുള്ള ചടങ്ങളും വൈകാതെ രൂപീകരിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊൽക്കത്ത: രാജ്യത്ത് പൗരത്വ നിയമഭേദഗതി നിയമം ഉടൻ തന്നെ നടപ്പിലാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് നിയമം നടപ്പിലാക്കാൻ വൈകിയത് എന്നാൽ നിലവിൽ സ്ഥിതിഗതികള്‍ മെച്ചപ്പെട്ട് വരുന്നതിനാൽ ഇനി അധികം വൈകില്ലെന്നാണ് അദ്ദേഹം അറിയിച്ചത്.പശ്ചിമ ബംഗാളില്‍ ഒരു പൊതു ചടങ്ങ് അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ ബിജെപി അധ്യക്ഷൻ നിലപാട് അറിയിച്ചത്.
advertisement

Also Read-Covid 19| രാജ്യത്തെ ജനങ്ങളിൽ പകുതിയും ഫെബ്രുവരിയോടെ കോവിഡ് ബാധിതതരായേക്കാമെന്ന് കേന്ദ്ര സമിതി

'പൗരത്വ നിയമ ഭേദഗതിയുടെ ഗുണം എല്ലാവർക്കും ലഭിക്കും. പാർലമെന്‍റില്‍ പാസാക്കിയ നിയമം നടപ്പിലാക്കാൻ ബിജെപി സർക്കാർ പ്രതിജ്ഞാബദ്ധരാണ്. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നിയമം നടപ്പിലാക്കുന്നതിന് കാലതാമസം നേരിട്ടു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ പതിയെ മെച്ചപ്പെട്ടുവരികയാണ്. ആ സാഹചര്യത്തിൽ നിയമം നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട് ഇതിനായുള്ള ചടങ്ങളും വൈകാതെ രൂപീകരിക്കും. അധികം താമസിയാതെ തന്നെ നിയമം നടപ്പിലാക്കുകയും ചെയ്യും' നഡ്ഡ വ്യക്തമാക്കി.

advertisement

Also Read-പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ ബലാത്സംഗത്തിനിരയാക്കി; 3 പേർ പിടിയിൽ

അതേസമയം നിയമം എത്രയും വേഗത്തിൽ തന്നെ നടപ്പാക്കണമെന്ന് ചടങ്ങിൽ പങ്കെടുത്ത ഒരു കൂട്ടം ആളുകളും ബിജെപി അധ്യക്ഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ബിജെപിവൃത്തങ്ങളുടെ കണക്കുകള്‍ പ്രകാരം പശ്ചിമ ബംഗാളിൽ മാത്രം ഏകദേശം 72 ലക്ഷം ആളുകൾക്ക് ഈ നിയമത്തിന്‍റെ ഗുണം ലഭിക്കും. അടുത്ത വർഷം പകുതിയോടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് സിഎഎ പ്രഖ്യാപനം ബിജെപിക്ക് വലിയ ഗുണം ചെയ്യുമെന്നാണ് പാർട്ടി വിലയിരുത്തൽ.

advertisement

Also Read-Covid 19 | കോവിഡ് നെഗറ്റീവായിട്ടും ശാരീരിക അസ്വസ്ഥതകളുണ്ടോ? മാസങ്ങളോളം രോഗലക്ഷണങ്ങൾ നിലനിൽക്കുമെന്ന് പഠനം

രാജ്യമെമ്പാടും പ്രതിഷേധങ്ങൾക്ക് തിരി കൊളുത്തിയ പൗരത്വ നിയമ ഭേദഗതിയെ ശക്തമായി തന്നെ എതിർത്ത സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമ ബംഗാൾ. തൃണമൂൽ അധ്യക്ഷ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെയും ചടങ്ങില്‍ നഡ്ഡ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയമാണ് മമത കൈക്കൊണ്ടിരിക്കുന്നതെന്നാണ് നഡ്ഡയുടെ വിമർശനം. പ്രീണന രാഷ്ട്രീയമാണ് ഇവർ നടത്തുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

advertisement

'ബംഗാളിലെ ഹൈന്ദവവിഭാഗങ്ങളുടെ വികാരങ്ങളെ മുറിപ്പെടുത്തിയവരാണ് ബാനർജി സർക്കാർ. എന്നാൽ ഇപ്പോൾ കസേര നഷ്ടപ്പെടുമെന്ന ഭയത്തിൽ അതേ ഹിന്ദുക്കളുടെ പ്രീതി പിടിച്ചുപറ്റാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. ഇതെല്ലാം വെറും വോട്ടുബാങ്ക് രാഷ്ട്രീയം മാത്രമാണ്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയമാണ് സർക്കാർ വിശ്വസിക്കുന്നത് കാരണം ജനങ്ങളെ സേവിക്കുക എന്നതല്ല അവരുടെ ലക്ഷ്യം. ഏത് രീതിയിലും അധികാരത്തിൽ തുടരുക എന്നതാണ്' എന്നായിരുന്നു വിമർശനം.

മലയാളം വാർത്തകൾ/ വാർത്ത/India/
CAA | പൗരത്വ നിയമം ഉടൻ തന്നെ നടപ്പിലാക്കും; ബിജെപി അതിന് പ്രതിജ്ഞാബദ്ധർ: ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ
Open in App
Home
Video
Impact Shorts
Web Stories