Covid 19| രാജ്യത്തെ ജനങ്ങളിൽ പകുതിയും ഫെബ്രുവരിയോടെ കോവിഡ് ബാധിതതരായേക്കാമെന്ന് കേന്ദ്ര സമിതി
- Published by:Rajesh V
- news18-malayalam
Last Updated:
ജനസംഖ്യയുടെ 30 ശതമാനം പേർക്കെങ്കിലും നിലവില്‍ കോവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നും ഫെബ്രുവരിയില്‍ ഇത് 50 ശതമാനമായി ഉയരുമെന്നുമാണ് കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടെക്‌നോളജിയിലെ പ്രൊഫസറും വിദഗ്ധ സമിതി അംഗവുമായ മണീന്ദ്ര അഗര്‍വാള്‍ പറയുന്നത്.
ന്യൂഡല്‍ഹി: അടുത്ത വർഷം ഫെബ്രുവരിയോടുകൂടി ഇന്ത്യന്‍ ജനസംഖ്യയിലെ പകുതിപേരും കോവിഡ് ബാധിതരാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയിലെ അംഗം. ഇത് രോഗവ്യാപനം കുറയുന്നതിന് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 75.5 ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ, സെപ്റ്റംബർ മധ്യത്തിലെ വർധനയ്ക്ക് ശേഷം രാജ്യത്ത് പുതിയ കോവിഡ് കേസുകൾ കുറയുകയാണെന്നും നിലവിൽ 61,390 പ്രതിദിന കേസുകളാണ് ശരാശരി റിപ്പോർട്ട് ചെയ്യുന്നതെന്നുമാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
Also Read- കോവിഡ് നെഗറ്റീവായിട്ടും ശാരീരിക അസ്വസ്ഥതകളുണ്ടോ? മാസങ്ങളോളം രോഗലക്ഷണങ്ങൾ നിലനിൽക്കുമെന്ന് പഠനം
കേന്ദ്രസര്‍ക്കാരിന്റെ സെറോളജിക്കല്‍ സര്‍വേ പ്രകാരം 14 ശതമാനം പേര്‍ക്ക് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചുവെന്നാണ് കണക്ക്. എന്നാല്‍ ഇതുതെറ്റാണെന്നും ജനസംഖ്യയുടെ 30 ശതമാനം പേർക്കെങ്കിലും നിലവില്‍ കോവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നും ഫെബ്രുവരിയില്‍ ഇത് 50 ശതമാനമായി ഉയരുമെന്നുമാണ് കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടെക്‌നോളജിയിലെ പ്രൊഫസറും വിദഗ്ധ സമിതി അംഗവുമായ മണീന്ദ്ര അഗര്‍വാള്‍ പറയുന്നത്.
advertisement
Also Read- കോവിഡ് സുഖപ്പെടുത്തുന്ന കണ്ടുപിടിത്തം; 14കാരിയായ ഇന്ത്യൻ വംശജയ്ക്ക് 18.35 ലക്ഷം രൂപ സമ്മാനം
റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളെ കൂടി ഉള്‍പ്പെടുത്തി പുതിയ മാതൃകയിലാണ് സമിതി കണക്കെടുപ്പ് നടത്തിയത്. കോവിഡ് ബാധിച്ചതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവര്‍, അല്ലാത്തവര്‍ എന്നിങ്ങനെ രണ്ടു കാറ്റഗറികളാക്കി ഇവ തിരിച്ചു. മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും ഉൾപ്പെടെ, മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ ഒരു മാസം കൊണ്ട് മാത്രം 26 ലക്ഷം കോവിഡ് കേസുകള്‍ വരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും സമിതി മുന്നറിയിപ്പ് നല്‍കുന്നു.
advertisement
മതിയായ സുരക്ഷാ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, ദുർഗപൂജയും ദീപാവലിയും അടക്കമുള്ള ഉത്സവങ്ങളും അവധികളും വരുന്ന സാഹചര്യത്തിൽ കോവിഡ് കേസുകൾ ഇനിയും ഉയരാനുള്ള സാധ്യയുണ്ടെന്നും സമിതി മുന്നറിയിപ്പ് നൽകുന്നു.
Location :
First Published :
October 20, 2020 7:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| രാജ്യത്തെ ജനങ്ങളിൽ പകുതിയും ഫെബ്രുവരിയോടെ കോവിഡ് ബാധിതതരായേക്കാമെന്ന് കേന്ദ്ര സമിതി