ഭരണം പോയതോടെ സമനില തെറ്റിയോ? കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി
മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ലഭിക്കാന്‍ ആധാര്‍ നമ്പര്‍ വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് തങ്ങളുടെ ഉത്തരവ് വേണ്ടവിധം മനസിലാക്കാതെയാണെന്ന് കോടതി വാദത്തിനിടെ പറഞ്ഞിരുന്നു. ആധാര്‍ ബില്‍ ഒരു ധനകാര്യ ബില്ലാണെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളിയിരുന്നു. ഈ കേസില്‍ കര്‍ണാടക ഹൈക്കോടതിയിലെ മുന്‍ ജസ്റ്റിസ് കെ.എസ് പുട്ടസ്വാമിയും ഒരു ഹര്‍ജിക്കാരനാണ്. കേന്ദ്ര സര്‍ക്കാരിനായി അറ്റോണി ജനറല്‍ കെ.കെ വേണുഗോപാലാണ് ഹാജരായത്. വിവിധ പാര്‍ട്ടികള്‍ക്കും ഹര്‍ജിക്കാര്‍ക്കുമായി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, പി.ചിദംബരം, രാകേഷ് ദ്വിവേദി, ശ്യാം ദിവാന്‍, അരവിന്ദ് ദതാര്‍, രാകേഷ് ദ്വിവേദി എന്നിവര്‍ കോടതിയിലെത്തിയിരുന്നു.
advertisement
രാജ്‌കുമാറിനെ വീരപ്പനും സംഘവും തട്ടിക്കൊണ്ടുപോയ കേസിൽ എല്ലാവരെയും വെറുതെവിട്ടു
സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വാദം നടന്ന രണ്ടാമത്തെ കേസാണിത്. കേശവാനന്ദ ഭാരതി കേസാണ് ആദ്യത്തേത്. ആധാര്‍ കേസില്‍ 38 ദിവസത്തെ വാദമാണ് നടന്നത്. കേശവാനന്ദ ഭാരതി കേസില്‍ 68 ദിവസമായിരുന്നു വാദം. ആധാര്‍ കേസില്‍ ജനുവരി 17ന് തുടങ്ങിയ കേസിലെ വാദം മേയ് 10ന് അവസാനിച്ചിരുന്നു.
