ഭരണം പോയതോടെ സമനില തെറ്റിയോ? കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി
Last Updated:
ഭോപ്പാല്‍: ബി.ജെ.പിയെ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയാക്കിയതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള പങ്ക് ചൂണ്ടിക്കാട്ടിയും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി.
രാജ്യത്തെ 19 സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പിയാണെന്നത് അഭിമാനകരമായ കാര്യമാണ്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ല.
കോണ്‍ഗ്രസ് രാജ്യത്തെ വിഘടിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ബി.ജെ.പി രാജ്യത്തെ വോട്ട് ബാങ്ക് രാഷ്ട്രീയം ഇല്ലാതാക്കിയെന്നും മോദി പറഞ്ഞു.
ഭോപ്പാലില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
വികസനത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കുന്നതിനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ റാഫേല്‍ ഇടപാടില്‍ അഴിമതി ആരോപിക്കുന്നത്. പ്രധാനമന്ത്രി പദത്തില്‍ നിന്ന് തന്നെ പുറത്താക്കാന്‍ അവര്‍ വിദേശ ശക്തികളെയാണ് കോണ്‍ഗ്രസ് കൂട്ടുപിടിക്കുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത് വിദേശ രാജ്യങ്ങളല്ലെന്നും മോദി വ്യക്തമാക്കി.
advertisement
രാജ്യത്ത് ഒരു സഖ്യം രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. അധികാരത്തില്‍ നിന്ന് പുറത്തായതോടെ കോണ്‍ഗ്രസിന് സമനില തെറ്റിയെന്നും മോദി ആരോപിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 25, 2018 5:04 PM IST


