TRENDING:

മാവോയിസ്റ്റുകൾക്കിടയിൽ കോവിഡ് വ്യാപനം സംശയിച്ച് ഛത്തീസ്ഗഢ് പൊലീസ് ; ഗ്രാമവാസികളിലേക്ക് രോഗം പകരുമെന്ന് ആശങ്ക

Last Updated:

പ്രാദേശിക സ്രോതസുകളിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ആ യോഗത്തിന് ശേഷം ചില മാവോയിസ്റ്റ് കേഡർമാർ ഭക്ഷ്യവിഷബാധ ഉണ്ടായതായി പരാതിപ്പെടുകയും അവർക്ക് ചുമ, ജലദോഷം, പനി തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായതായും അറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും എസ് പി അഭിഷേക് പല്ലവ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഛത്തീസ്ഗഢിലെ ബസ്തർ പ്രദേശത്ത് കുറഞ്ഞത് 10 മാവോയിസ്റ്റുകൾ കോവിഡ് 19 മൂലമോ ഭക്ഷ്യവിഷബാധ മൂലമോ മരണമടഞ്ഞതായി പൊലീസ്. ചില മുതിർന്ന മാവോയിസ്റ്റ് നേതാക്കൾക്കും കോവിഡ് ബാധ ഉണ്ടായതായി പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നു. 'തിങ്കളാഴ്ച രാത്രി ബിജാപ്പൂർ, സുക്മ ജില്ലകളുടെ അതിർത്തിയിലെ വനപ്രദേശത്ത് 10 സഹപ്രവർത്തകരുടെ മൃതദേഹങ്ങൾ നക്സലുകൾ കത്തിച്ചു കളഞ്ഞതായി പ്രാദേശിക ഗ്രാമവാസികളിൽ നിന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്' - ദന്തെവാഡയിലെ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ പറയുന്നു.
advertisement

'ഈ മരണങ്ങൾ ഉണ്ടായത് കോവിഡ് ബാധ മൂലമോ ഭക്ഷ്യവിഷബാധ മൂലമോ ആണെന്ന് ഞങ്ങൾ സംശയിക്കുന്നു. കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണ്ട - അദ്ദേഹം കൂട്ടിച്ചേർത്തു. ഏതാണ്ട് 500 മാവോയിസ്റ്റുകൾ പിഡിയ എന്ന ഗ്രാമത്തിൽ രണ്ടാഴ്ചകൾക്ക് മുമ്പ് ഒത്തു ചേർന്നിരുന്നതായും അവരിൽ ചിലർ കാലാവധി കഴിഞ്ഞ മരുന്നുകളും പാക്കേജഡ് ക്ഷണങ്ങളും കഴിച്ചതായുമുള്ള വിവരം പൊലീസിന് ലഭിച്ചിരുന്നു.

ലിംഗനിരപേക്ഷമായ വാക്കുകളുടെ ഉപയോഗം വിലക്കി ഫ്രാൻസ്; ഭാഷയുടെ നിലനിൽപ്പിന് ഭീഷണിയെന്ന് വാദം

advertisement

അത് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് എസ് പി അറിയിച്ചു. പ്രാദേശിക സ്രോതസുകളിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ആ യോഗത്തിന് ശേഷം ചില മാവോയിസ്റ്റ് കേഡർമാർ ഭക്ഷ്യവിഷബാധ ഉണ്ടായതായി പരാതിപ്പെടുകയും അവർക്ക് ചുമ, ജലദോഷം, പനി തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായതായും അറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും എസ് പി അഭിഷേക് പല്ലവ പറഞ്ഞു.

മാവോയിസ്റ്റുകളുടെ സെൻട്രൽ റീജിയണൽ കമ്പനിയിലെ മുതിർന്ന ചില നേതാക്കൾക്കും കോവിഡ് ബാധ ഉണ്ടായതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. അവർ സുക്മ, ബിജാപ്പൂർ, ദന്തെവാഡ തുടങ്ങിയ ജില്ലകളുടെ ഉൾപ്രദേശങ്ങളിലേക്ക് മരുന്നുകളും വാക്സിൻ ഡോസുകളും എത്തിക്കാൻ ശ്രമിക്കുന്നതായും കരുതപ്പെടുന്നു.

advertisement

മാവോയിസ്റ്റുകളിലൂടെ പ്രദേശവാസികളിലേക്ക് രോഗവ്യാപനം ഉണ്ടാകാൻ സാധ്യതയുള്ളതായും എസ് പി അറിയിക്കുന്നു. ബിജാപ്പൂർ ജില്ലയിലെ പൽനാർ ഗ്രാമത്തിലെ മാവോയിസ്റ്റ് ക്യാമ്പിൽ പൊലീസ് നടത്തിയ തെരച്ചിലിൽ ഒരു കത്ത് പിടിച്ചെടുത്തതായി പൊലീസ് അധികൃതർ അറിയിച്ചിട്ടുണ്ട്. കോവിഡ് 19-നെക്കുറിച്ച് നേരിട്ടുള്ള പരാമർശം ഒന്നുമില്ലെങ്കിലും ദക്ഷിണ ബസ്തർ, ദർഭ, പശ്ചിമ ബസ്തർ ഡിവിഷനുകളിലെ നിരവധി മാവോയിസ്റ്റ് പ്രവർത്തകർക്കിടയിൽ ഒരു രോഗം പടരുന്നതായി കത്തിൽ സൂചനയുണ്ട്.

സ്റ്റാർബക്സ് ഉപഭോക്താവ് ഓർഡർ ചെയ്ത അത്യപൂർവമായ ഡ്രിങ്ക് കണ്ടാൽ ഞെട്ടും

advertisement

'മാവോയിസ്റ്റുകൾ യാതൊരു സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കാറില്ല. അവർ മാസ്ക് ധരിക്കാറില്ല. സാമൂഹ്യ അകലം പാലിക്കാതെയാണ് ഗ്രാമവാസികളുടെ യോഗങ്ങൾ അവർ സംഘടിപ്പിക്കുന്നത്. ഈ അലംഭാവം ബസ്തറിന്റെ ഉൾപ്രദേശങ്ങളിൽ ജീവിക്കുന്ന ഗ്രാമവാസികൾക്കിടയിൽ കോവിഡ് വ്യാപിക്കുന്നതിന് കാരണമായേക്കാം' - അഭിഷേക് പല്ലവ പറഞ്ഞു. അദ്ദേഹം മാവോയിസ്റ്റുകളോട് കീഴടങ്ങാൻ ആവശ്യപ്പെടുകയും അവർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതായി അറിയിക്കുകയും ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആന്ധ്ര പ്രദേശിൽ ഒരു പുതിയ വൈറസ് വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ബസ്തറിലെ പ്രാദേശിക ഭരണകൂടം അതിർത്തികളിലെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. യാത്രാവാഹനങ്ങളും ചരക്കുവാഹനങ്ങളും അതിർത്തിയിൽ നിർത്തി യാത്രികരെ പരിശോധിച്ചതിന് ശേഷം മാത്രമേ കടത്തി വിടുന്നുള്ളൂ. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ആദിവാസി ജനവിഭാഗം ധാരാളമായി അധിവസിക്കുന്ന ബസ്തർ ഡിവിഷനിൽ ഇതിനകം 67,478 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 452 മരണങ്ങളും ഇതിൽ ഉൾപ്പെടും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
മാവോയിസ്റ്റുകൾക്കിടയിൽ കോവിഡ് വ്യാപനം സംശയിച്ച് ഛത്തീസ്ഗഢ് പൊലീസ് ; ഗ്രാമവാസികളിലേക്ക് രോഗം പകരുമെന്ന് ആശങ്ക
Open in App
Home
Video
Impact Shorts
Web Stories