സ്റ്റാർബക്സ് ഉപഭോക്താവ് ഓർഡർ ചെയ്ത അത്യപൂർവമായ ഡ്രിങ്ക് കണ്ടാൽ ഞെട്ടും

Last Updated:

തന്റെ ഓർഡർ വൈറലായതായി കണ്ടെത്തിയതിനെ തുടർന്ന് എഡ്വേർഡ് ജോസിയുമായി ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു, 'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് തീർച്ചയായും ആളുകൾക്ക് തമാശയായി തോന്നുന്ന ഒരു ഓർഡറാണ്.'

സ്റ്റാർ‌ബക്സിൽ‌ നിന്നും ലളിതമായ ഒരു ബ്ലാക്ക് ഫിൽ‌റ്റർ‌ കോഫി കഴിക്കാൻ‌ ചിലർ താൽ‌പ്പര്യപ്പെടുമ്പോൾ‌, മറ്റുള്ളവർ‌ വിപ്പിംഗ് ക്രീമും ഷുഗർ സിറപ്പുകളും തിരഞ്ഞെടുക്കാൻ‌ താൽ‌പ്പര്യപ്പെട്ടേക്കാം. ഇതിന് വിരുദ്ധമായി, എഡ്വേർഡ് എന്ന ഉപഭോക്താവ് മെയ് ഒന്നിന് കാലിഫോർണിയയിലെ വാൻ ന്യൂസിലുള്ള സ്റ്റാർ‌ബക്സിൽ ഓർഡർ ചെയ്ത 13 കസ്റ്റമൈസേഷനോടു കൂടിയ അവിശ്വസനീയമാം വിധം സങ്കീർണ്ണമായ വെന്റി കാരാമൽ റിബൺ ക്രഞ്ച് ഫ്രാപ്പുച്ചിനോ എന്ന പാനീയത്തിന്റെ ഫോട്ടോ അടങ്ങുന്ന ചിത്രമാണ് സ്റ്റാർ‌ബക്സ് ജീവനക്കാരൻ ജോസി തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ഇത്തരം ഓർഡറുകൾ എങ്ങനെ തന്നെ ജോലി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചുവെന്ന് അദ്ദേഹം പറയുന്നു.
ഒരു പരമ്പരാഗത കാരാമൽ റിബൺ ക്രഞ്ച് ഫ്രാപ്പുച്ചിനോ കോഫി, പാൽ, ഐസ്, കാരാമൽ സിറപ്പ് എന്നിവ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഇത് ഡാർക്ക് കാരാമൽ സോസ്, വിപ്പ്ഡ് ക്രീം, കാരാമൽ ഡ്രിസിൽ, ക്രഞ്ചി കാരാമൽ - ഷുഗർ എന്നിവ ഉപയോഗിച്ച് ടോപ്പിംഗ് ചെയ്യുന്നു. എന്നാൽ, എഡ്വേർഡ് എന്ന ഉപഭോക്താവ്, അഞ്ച് ഏത്തപ്പഴം, എക്സ്ട്രാ കാരാമൽ ഡ്രിസിൽ, എക്സ്ട്രാ വിപ്പ്ഡ് ക്രീം, എക്സ്ട്രാ ഐസ്, എക്സ്ട്രാ സിന്നമൺ ടോൾസ് ടോപ്പിംഗ്, ഏഴ് പമ്പ് അധികം ഡാർക്ക് കാരാമൽ സോസ്, എക്സ്ട്രാ കാരാമൽ ക്രഞ്ച്, ഒരു പമ്പ് തേൻ മിശ്രിതം, എക്സ്ട്രാ സാൾട്ട് ബ്രൗൺ ബട്ടർ, അഞ്ച് പമ്പ് ഫ്രാപ്പുച്ചിനോ റോസ്റ്റ് കോഫി, ഫ്രാപ്പുച്ചിനോ ചിപ്സുകളുടെ ഏഴ് അധിക സെർവിംഗ് ഹെവി ക്രീം, ഡബിൾ ബ്ലെൻഡ് എന്നിവ അടങ്ങുന്ന നീണ്ട ഒരു ഓർഡർ ആണ് നൽകിയത്.
advertisement
കോഫി കപ്പിന്റെ ചിത്രത്തോടൊപ്പം 'എന്തുകൊണ്ടാണ് എനിക്ക് എന്റെ ജോലി ഉപേക്ഷിക്കേണ്ടി വന്നത് എന്ന എന്റെ ഇന്നത്തെ എപ്പിസോഡ്' എന്ന കുറിപ്പോടു കൂടി ആയിരുന്നു ജോസിയുടെ ട്വീറ്റ്. ട്വീറ്റ് വൈറലായതിനു ശേഷം ജോസിയെ ലോസ് ഏഞ്ചൽസിലെ സ്റ്റാർബക്സിൽ നിന്ന് പുറത്താക്കി.
'ഇതുപോലുള്ള പാനീയങ്ങൾ നിർമ്മിക്കുന്നത് ബാരിസ്റ്റകൾക്ക് ശരിക്കും സമ്മർദ്ദമുണ്ടാക്കും. പ്രത്യേകിച്ചും ഓരോ പാനീയവും ഉപഭോക്താവിനായി നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കണമെന്ന് മാനേജർമാർ ആഗ്രഹിക്കുമ്പോൾ," ജോസി പറഞ്ഞു.
advertisement
തന്റെ ഓർഡർ വൈറലായതായി കണ്ടെത്തിയതിനെ തുടർന്ന് എഡ്വേർഡ് ജോസിയുമായി ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു, 'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് തീർച്ചയായും ആളുകൾക്ക് തമാശയായി തോന്നുന്ന ഒരു ഓർഡറാണ്.'
ഫോക്സ് ന്യൂസിനോട് സംസാരിച്ച സ്റ്റാർബക്സ് വക്താവ് പറഞ്ഞു: 'സ്റ്റാർബക്കിലെ പാനീയങ്ങൾ കസ്റ്റമൈസ് ചെയ്യാൻ പറ്റുന്നതും, ശരിയായ പാനീയം കണ്ടെത്താനും അത് ഉണ്ടാക്കുന്നതിനും ഉപഭോക്താക്കളെ സഹായിക്കുന്നതിൽ ഞങ്ങളുടെ ബാരിസ്റ്റകൾ വൈദഗ്ദ്ധ്യം ഉള്ളവരാണ്. സ്റ്റാർബക്സിൽ ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട പാനീയം കസ്റ്റമൈസ് ചെയ്യുന്നതിന് നിരവധി മാർഗങ്ങളുണ്ട്, മിക്ക കസ്റ്റമൈസേഷനുകളും ഉപഭോക്താക്കളിൽ നിന്നുള്ള ന്യായമായ അഭ്യർത്ഥനകളാണ്'.
advertisement
Keywords: Starbucks, Viral Tweet, super-specific order, സൂപ്പർ-സ്പെസിഫിക് ഓർഡർ, സ്റ്റാർബക്സ് വൈറൽ ട്വീറ്റ്, വെന്റി കാരാമൽ റിബൺ ക്രഞ്ച് ഫ്രാപ്പുച്ചിനോ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സ്റ്റാർബക്സ് ഉപഭോക്താവ് ഓർഡർ ചെയ്ത അത്യപൂർവമായ ഡ്രിങ്ക് കണ്ടാൽ ഞെട്ടും
Next Article
advertisement
പരസ്യംകണ്ട് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച തിരുമ്മല്‍ വൈദ്യൻ അറസ്റ്റിൽ
പരസ്യംകണ്ട് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച തിരുമ്മല്‍ വൈദ്യൻ അറസ്റ്റിൽ
  • തിരുമല്‍ വൈദ്യൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി, ഇയാൾക്ക് 54 വയസ്സാണ്.

  • സോഷ്യൽ മീഡിയയിൽ പരസ്യം കണ്ട് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

  • കരുനാഗപ്പള്ളി പൊലീസിന് ലഭിച്ച പരാതിയിൽ തിരുമൽ വൈദ്യൻ അറസ്റ്റിൽ, റിമാൻഡ് ചെയ്തു.

View All
advertisement