ലിംഗനിരപേക്ഷമായ വാക്കുകളുടെ ഉപയോഗം വിലക്കി ഫ്രാൻസ്; ഭാഷയുടെ നിലനിൽപ്പിന് ഭീഷണിയെന്ന് വാദം

Last Updated:

ഒപ്പം വാക്കുകൾക്കിടയിൽ മിഡ്‌പോയിന്റുകളുടെ ഉപയോഗം പഠനവൈകല്യമുള്ള വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

ഫ്രാൻസിലെ ഗവൺമെന്റ് രാജ്യത്തുടനീളമുള്ള സ്‌കൂളുകളിൽ ലിംഗനിരപേക്ഷമായ വാക്കുകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഔദ്യോഗിക നിർദ്ദേശം നൽകി. ഈ രീതി ഫ്രഞ്ച് ഭാഷയുടെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്തുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. കഴിഞ്ഞ ആഴ്ച രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയമാണ് ഈ നടപടി സ്വീകരിച്ചതെന്ന് ഒരു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ലിംഗനിരപേക്ഷമായ വാക്കുകളുടെ ഉപയോഗം ഫ്രഞ്ച് ഭാഷ ഉപയോഗിക്കുന്നതിനും മനസിലാക്കുന്നതിനും ദോഷകരമാണെന്ന് ഭാഷയുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി നിലകൊള്ളുന്ന ഫ്രഞ്ച് അക്കാദമിയും അഭിപ്രായപ്പെട്ടു. ഫ്രഞ്ച് ഭാഷയിൽ നാമങ്ങൾ, സർവനാമങ്ങൾ, നാമവിശേഷണങ്ങൾ എന്നിവ പ്രസ്തുത വാക്കിന്റെ ലിംഗം കൂടി വെളിപ്പെടുത്തുന്നവയാണ്. ലിംഗ വിവേചനത്തിനെതിരെ പൊരുതുന്ന ജെൻഡർ ആക്ടിവിസ്റ്റുകൾ, പുല്ലിംഗം വെളിപ്പെടുത്തുന്ന വാക്കുകളുടെ അറ്റത്ത് 'e' എന്ന അക്ഷരവും ഒരു മിഡ്‌പോയിന്റും ചേർത്ത് അവയെ ലിംഗനിരപേക്ഷമാക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നു.
advertisement
'Dirigeants' എന്ന ഫ്രഞ്ച് വാക്ക് ഉദാഹരണമായി എടുക്കാം. നേതാക്കൾ എന്ന് അർത്ഥമുള്ള ഈ വാക്ക് ഒരു പുല്ലിംഗ പദമാണ്. സ്ത്രീകളുടെ അവകാശങ്ങൾക്കായി വാദിക്കുന്ന ആക്ടിവിസ്റ്റുകൾ മുന്നോട്ട് വെക്കുന്ന രീതി പിന്തുടർന്നാൽ ഈ വാക്ക് 'dirigeant•es' എന്നാകും എഴുതേണ്ടി വരിക. ഈ മാറ്റം ആ വാക്കിനെ ലിംഗനിരപേക്ഷമാക്കി മാറ്റും.
എന്നാൽ, പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ കീഴിലുള്ള വിദ്യാഭ്യാസ മന്ത്രാലയം ഈ രീതി കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായും ഫ്രഞ്ച് ഭാഷ പഠിക്കുന്നതിൽ നിന്ന് ഫ്രഞ്ച് ജനതയെ തന്നെ നിരുത്സാഹപ്പെടുത്തുന്നതായും ചൂണ്ടിക്കാട്ടുന്നു. 'ഈ രചനാരീതി മൂലം വാക്കുകൾ വിഭജിച്ചു കൊണ്ട്എഴുതേണ്ടി വരും. അത് വായനയ്ക്കും മനസിലാക്കലിനും പ്രതിബന്ധമായി മാറും. ഈ രീതി പ്രകാരം എഴുതിയ വാചകങ്ങൾ വായിക്കാനും ഉച്ചരിക്കാനുമുള്ള ബുദ്ധിമുട്ട് പഠനം പ്രയാസകരമാക്കി മാറ്റും. പ്രത്യേകിച്ച് ചെറിയ പ്രായത്തിലുള്ള കുട്ടികളിൽ.' മന്ത്രാലയം സ്‌കൂളുകൾക്ക് നൽകിയ നിർദ്ദേശത്തിൽ പറയുന്നു.
advertisement
ഒപ്പം വാക്കുകൾക്കിടയിൽ മിഡ്‌പോയിന്റുകളുടെ ഉപയോഗം പഠനവൈകല്യമുള്ള വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ലിംഗനിരപേക്ഷമായ രചനാരീതി കൂടുതൽ വ്യാപിക്കുന്നതോടെ ഇതിനകം ലോകത്ത് ഏറെക്കുറെ ആധിപത്യം പുലർത്തുന്ന ഇംഗ്ലീഷ് ഭാഷ ഫ്രഞ്ച് ഭാഷയെ ഒരു പക്ഷേ എന്നെന്നേക്കുമായി പരാജയപ്പെടുത്തിയേക്കാം എന്ന ആശങ്കയും ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി നതാലി എലിമാസ് ഉയർത്തുന്നതായി മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
advertisement
ഭാഷയുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി സംവാദങ്ങൾ ഇന്ത്യയിലും ഉണ്ടായിട്ടുണ്ട്. രാജ്യത്ത് ഹിന്ദി സംസാരിക്കാത്ത ജനവിഭാഗങ്ങൾക്കിടയിൽ ഹിന്ദിഭാഷ അടിച്ചേൽപ്പിക്കുന്നത് സംബന്ധിച്ച പ്രശ്നം അടിക്കടി നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉയർത്തി കൊണ്ടുവരാറുണ്ട്. ദക്ഷിണേന്ത്യയിലെ രാഷ്ട്രീയപാർട്ടികൾ പ്രത്യേകിച്ചും കേന്ദ്രം ഭരിക്കുന്ന പാർട്ടി ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതായി ആരോപണം ഉയർത്തിയിട്ടുണ്ട്.
Keywords: Gender-neutral Words, French Language, France, Gender Activists, India, Hindi, ലിംഗനിരപേക്ഷമായ വാക്കുകൾ, ഫ്രഞ്ച് ഭാഷ, ഫ്രാൻസ്, ജെൻഡർ ആക്ടിവിസ്റ്റ്, ഇന്ത്യ, ഹിന്ദി
മലയാളം വാർത്തകൾ/ വാർത്ത/World/
ലിംഗനിരപേക്ഷമായ വാക്കുകളുടെ ഉപയോഗം വിലക്കി ഫ്രാൻസ്; ഭാഷയുടെ നിലനിൽപ്പിന് ഭീഷണിയെന്ന് വാദം
Next Article
advertisement
പരസ്യംകണ്ട് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച തിരുമ്മല്‍ വൈദ്യൻ അറസ്റ്റിൽ
പരസ്യംകണ്ട് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച തിരുമ്മല്‍ വൈദ്യൻ അറസ്റ്റിൽ
  • തിരുമല്‍ വൈദ്യൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി, ഇയാൾക്ക് 54 വയസ്സാണ്.

  • സോഷ്യൽ മീഡിയയിൽ പരസ്യം കണ്ട് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

  • കരുനാഗപ്പള്ളി പൊലീസിന് ലഭിച്ച പരാതിയിൽ തിരുമൽ വൈദ്യൻ അറസ്റ്റിൽ, റിമാൻഡ് ചെയ്തു.

View All
advertisement