തികഞ്ഞ ആത്മവിശ്വസത്തോടെയാണ് ഛത്തീസ്ഗഢിൽ കോൺഗ്രസ് വോട്ടെടുപ്പിനെ നേരിട്ടത്. മുഖ്യമന്ത്രി ഭൂപേഷ് ബഘേലും ഉപമുഖ്യമന്ത്രി ടി എസ് സിംഗ് ദേവും തമ്മിലുള്ള തർക്കം നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരളുവു വരെ പറഞ്ഞു തീർത്തിരുന്നു. എന്നാൽ എക്സിറ്റി പോളിലെ ഫലം ആല്ല പോളിംഗിൽ പ്രതിഫലിച്ചത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ദീപക് ബൈജ് ചിത്രകോട്ട് സീറ്റിൽ ബിജെപിയുടെ വിനായക് ഗോയലിനോട് തോറ്റു.
തെലങ്കാനയിൽ ബി ആർ എസിന് കോൺഗ്രസിന്റെ വി ആർ എസ്
advertisement
അംബികാപുരിൽ ബിജെപി സ്ഥാനാർഥി രാജേഷ് അഗർവാൾ ഉപമുഖ്യമന്ത്രി ടി എസ് സിംഗ് ദേവിനെ പിന്നിലായി. സംസ്ഥാന കോൺഗ്രസ് മുൻ അധ്യക്ഷൻ മോഹൻ മാർകം കൊണ്ടാഗാവിൽ ബിജെപിയുടെ ലതാ ഉസെന്തിയോട് തോറ്റു. മുൻ കേന്ദ്ര സഹമന്ത്രി ചരൺ ദാസ് മഹന്ത്, ശക്തി മണ്ഡലത്തിൽ ബിജെപിയുടെ
ഖിലവൻ സാഹുവിനോട് ഏറ്റുമുട്ടി വീണു.
ഭരണമാറ്റമെന്ന ശീലം മാറ്റാതെ രാജസ്ഥാൻ; ബിജെപി അധികാരത്തിലേക്ക്
കോൺഗ്രസിന്റെ ന്യുനപക്ഷ വിഭാഗത്തിൽ നിന്നുള്ള ഏക സ്ഥാനാർഥി കവാർഡയിൽ വിജയ് ശർമ്മയോട് പൊരുതി തോറ്റു. പാടൻ മണ്ഡലത്തിൽ മുഖ്യമന്ത്രി ബൂപേഷ് ബഘേൽ അനന്തരവൻ വിജയ് ബഘേലിനോട് എറ്റുമുട്ടി ജയം ആവർത്തിച്ചത് കോൺഗ്രസിന് ആശ്വാസമായി. രാജ്നന്ദ്ഗാവിൽ ബിജെപി സ്ഥാനാർഥിയായ മുൻ മുഖ്യമന്ത്രി രമൺ സിംഗ് വിജയിച്ചു ഉറപ്പിച്ചു.
കോൺഗ്രസിന്റെ മൃദുഹിന്ദുത്വത്തിന് മധ്യപ്രദേശിൽ തിരിച്ചടി
ഗിരിഷ് ദേവാങ്കനെയാണ് പരാജയപ്പെടുത്തിയത്. നക്സൽ സ്വാധീന മേഖലയിലും ആദിവാസി മേഖലയിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ നേടിയ മേൽക്കൈ ഇത്തവണ സാധ്യമായില്ല. ഛത്തീസ്ഗഢ് വിജയം ബിജെപി പാളയത്തിന് നൽകുന്ന ആവേശം പറഞ്ഞറിയിക്കാനാകാത്തതാണ്.