Madhya Pradesh Election Result 2023: കോൺഗ്രസിന്റെ മൃദുഹിന്ദുത്വത്തിന് മധ്യപ്രദേശിൽ തിരിച്ചടി; മദ്ധ്യം ഉറപ്പിച്ച് ബിജെപി

Last Updated:

രാമക്ഷേത്ര നിർമാണത്തിൽ ഉൾപ്പടെ മധ്യപ്രദേശ് കോൺഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാട് ആരെയും അമ്പരപ്പിക്കുന്നതായിരുന്നു

മൃദുഹിന്ദുത്വം
മൃദുഹിന്ദുത്വം
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയമാണ് ബിജെപി നേടിയത്. ഇതിൽ മധ്യപ്രദേശിലെ വിജയം ബിജെപിക്ക് ഏറെ മധുരം നിറഞ്ഞതായിരിക്കും. കാരണം ഹിന്ദി ഹൃദയഭൂമികയിലാകെ ആധിപത്യം ഊട്ടിയുറപ്പിക്കാൻ ഈ വിജയം ബിജെപിയെ സഹായിക്കും. മറ്റൊന്ന് ഗുജറാത്തിലേത് പോലെ തങ്ങളുടെ മറ്റൊരു ശക്തികേന്ദ്രമായി മധ്യപ്രദേശിനെ മാറ്റാനും അവർക്ക് സാധിച്ചു. ഒരു കാലത്ത് കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായിരുന്നു മധ്യപ്രദേശ് എന്നാൽ ഇത്തവണ മൃദുഹിന്ദുത്വ സമീപനം കോൺഗ്രസിന് തിരിച്ചടിയായെന്ന വിലയിരുത്തലാണുള്ളത്.
ആകെയുള്ള 230 സീറ്റുകളിൽ 162 ഇടത്താണ് ബിജെപി ജയമുറപ്പിച്ചത്. കോൺഗ്രസ് 66 സീറ്റുകളിലേക്ക് ചുരുങ്ങി. 2018ൽ നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു കോൺഗ്രസ്. അന്ന് കോൺഗ്രസിന് 114 സീറ്റും ബിജെപിക്ക് 109 സീറ്റുമാണ് ലഭിച്ചത്. കോൺഗ്രസിലെ ചില എംഎൽഎമാരെ സ്വന്തം പാളയത്തിലെത്തിച്ചാണ് അന്ന് ബിജെപി ഭരണം പിടിച്ചത്.
മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചതും ഇന്ത്യാ മുന്നണിയിലെ ഭിന്നതയും കോൺഗ്രസിന്‍റെ വലിയ തോൽവിക്ക് കാരണമെന്ന വിലയിരുത്തൽ ശക്തമാണ്. പാർട്ടിയുടെ പ്രചാരണം നയിച്ച കമൽനാഥ് ഒളിഞ്ഞുംതെളിഞ്ഞും മൃദുഹിന്ദുത്വ നിലപാട് ആവർത്തിച്ചുകൊണ്ടിരുന്നു. ബിജെപിയേക്കാൾ ആവേശത്തോടെ രാമക്ഷേത്ര വിഷയം കമൽനാഥ് പല സമയങ്ങളിലും ഉയർത്തിക്കാട്ടി. രാമക്ഷേത്രത്തിന്‍റെ ഭൂമിപൂജയുടെ തലേദിവസം ക്ഷേത്രനിർമാണത്തിന് മധ്യപ്രദേശ് കോൺഗ്രസ് വക 11 വെള്ളിക്കട്ടകൾ നൽകുമെന്ന പ്രഖ്യാപനവും ശ്രദ്ധേയമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്വീകരിച്ച നിലപാടുകളും വേഷവിധാനത്തിൽ ഉൾപ്പടെയുള്ള മാറ്റങ്ങളും ഏറെ ചർച്ചയായിരുന്നു. ത്രിശൂലവുമായി പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തിയതും വലിയ വാർത്തയായിരുന്നു.
advertisement
ഇതുകൂടാതെ പുതിയതായി രൂപംകൊണ്ട ഇന്ത്യ മുന്നണിയിലെ പടലപിണക്കങ്ങളും കോൺഗ്രസിന്‍റെ തകർച്ചയ്ക്ക് കാരണമായി. മധ്യപ്രദേശിൽ കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയും ആംആദ്മി പാര്‍ട്ടിയും ജെഡിയുവുമെല്ലാം സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.
ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ടുപോകുമ്പോൾ പാർട്ടിക്കുള്ളിലെ പടലപിണക്കങ്ങളും സീറ്റ് ലഭിക്കാത്തവരുടെ അതൃപ്തിയുമൊക്കെ ബിജെപിയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇവയൊക്കെ പാർട്ടിയുടെ വിജയസാധ്യതകളെ ബാധിക്കുമോയെന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കി ഉജ്ജ്വലവിജയം നേടുകയായിരുന്നു ബിജെപി.
മലയാളം വാർത്തകൾ/ വാർത്ത/India/
Madhya Pradesh Election Result 2023: കോൺഗ്രസിന്റെ മൃദുഹിന്ദുത്വത്തിന് മധ്യപ്രദേശിൽ തിരിച്ചടി; മദ്ധ്യം ഉറപ്പിച്ച് ബിജെപി
Next Article
advertisement
ഡല്‍ഹി ചാവേര്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയും രണ്ട് കൂട്ടാളികളും 2022ല്‍ തുര്‍ക്കി സന്ദര്‍ശിച്ചുവെന്ന് കണ്ടെത്തല്‍
ഡല്‍ഹി ചാവേര്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയും രണ്ട് കൂട്ടാളികളും 2022ല്‍ തുര്‍ക്കി സന്ദര്‍ശിച്ചുവെന്ന് കണ്ടെത്തല
  • ഡൽഹി സ്‌ഫോടനം നടത്തിയ ഡോ. ഉമർ നബി 2022ൽ തുർക്കി സന്ദർശിച്ചതായി കണ്ടെത്തി.

  • ഉമർ നബി തുർക്കിയിൽ 14 പേരുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

  • ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകളും തിരച്ചിലും നടന്നുകൊണ്ടിരിക്കുകയാണ്.

View All
advertisement