Also Read-മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലീങ്ങൾക്ക് 5% സംവരണം: പുതിയ നീക്കവുമായി ഉദ്ദവ് സർക്കാർ
എന്നാൽ ഇത്തരമൊരു നീക്കത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു മുതിർന്ന ശിവസേന നേതാവും നഗരവികസന വകുപ്പ് മന്ത്രിയുമായ ഏക്നാഥ് ഷിണ്ഡെ അറിയിച്ചത്. ഇതുപോലൊരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍സിപി-ശിവസേന-കോൺഗ്രസ് പാർട്ടികൾ ഉൾപ്പെട്ട മഹാവികാസ് അഗാഡി സർക്കാരിലെ എല്ലാ നേതാക്കളുമായുള്ള ചർച്ചകൾക്ക് ശേഷം മാത്രമെ തീരുമാനങ്ങൾ ഉണ്ടാവുകയുള്ളുവെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
'ഏതെങ്കിലും സമുദായക്കാർക്ക് സംവരണം നൽകാനുള്ള നയപരമായതീരുമാനം മഹാ അഗാഡി സഖ്യത്തിലെ നേതാക്കൾ ഒരുമിച്ചിരുന്നുള്ള ചർച്ചകൾക്ക് ശേഷമാകും ഉണ്ടാവുക. ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ എടുത്തിരിക്കും.. ഇതുവരെ തീരുമാനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല..' എന്നായിരുന്നു ഷിണ്ഡെയുടെ വാക്കുകൾ....
Also Read-Also Read-മകളുടെ വിവാഹക്ഷണക്കത്തിൽ ഹിന്ദു ദൈവങ്ങളും: മതസൗഹാര്‍ദ്ദം പ്രചരിപ്പിക്കാനെന്ന് ഇസ്ലാം വിശ്വാസിയായ പിതാവ്
