ലക്നൗ: ഒരു വശത്ത് ജാതിയുടെയും മതത്തിന്റെയും പേരിൽ സംഘർഷങ്ങൾ നടക്കുമ്പോൾ മറുവശത്ത് മതസൗഹാർദ്ദം പ്രചരിപ്പിക്കാൻ വ്യത്യസ്ത മാർഗം നേടിയ ഒരാൾ ശ്രദ്ധ നേടുന്നു. ഉത്തർപ്രദേശ് മീററ്റ് സ്വദേശിയായ മുഹമ്മദ് ശറാഫത്ത് ആണ് മതസൗഹാർദ്ദം വളർത്താൻ പുതിയ ഒരു മാർഗം തെരഞ്ഞെടുത്തത്.
തന്റെ മകളുടെ വിവാഹക്ഷണക്കത്താണ് ശരാഫത്ത് മതസൗഹാർദ്ദം പ്രകടിപ്പിക്കാനുള്ള ഇടമാക്കിയത്. മാർച്ച് 4നാണ് ഇയാളുടെ മകൾ അസ്മ ഖത്തൂന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹത്തിന്റെ ക്ഷണക്കത്തിൽ പിറയ്ക്കും നക്ഷത്രത്തിനുമൊപ്പം കൃഷ്ണനും രാധയും, ഗണപതിയുമെല്ലാം ഇടം പിടിച്ചിട്ടുണ്ട്. ഹിന്ദു-മുസ്ലീം ഐക്യം പ്രകടിപ്പിക്കാനുള്ള മികച്ച വഴിയായാണ് ഇതിനെ കാണുന്നതെന്നാണ് ശറാഫത്ത് പറയുന്നത്.
'നാടെങ്ങും വർഗീയ വിദ്വേഷം പ്രചരിക്കുന്ന ഇപ്പോഴത്തെ അവസരത്തിൽ മത ഐക്യം പ്രകടിപ്പിക്കാൻ മികച്ച ആശയമാണിതെന്നാണ് കരുതുന്നത്.. എന്റെ സുഹൃത്തുക്കളും അനുകൂലമായി തന്നെയാണ് ഇതിനോട് പ്രതികരിച്ചത്..' എന്നായിരുന്നു വാക്കുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.