മുംബൈ: മഹാരഷ്ട്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലീം വിഭാഗക്കാർക്ക് സംവരണം നല്‍കാനുള്ള നീക്കവുമായി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഗാഡി സര്‍ക്കാർ. അടുത്ത അധ്യയന വർഷത്തിന് മുമ്പായി മുസ്ലീം വിഭാഗത്തിന് അഞ്ച് ശതമാനം സംവരണം നൽകാനാണ് നീക്കമെന്നാണ് ന്യൂനപക്ഷവകുപ്പ് മന്ത്രി നവാബ് മാലിക് അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം ഉടൻ തന്നെ നടത്തുമെന്നും ഇക്കാര്യം നിയമസഭയെ അറിയിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളുകളിൽ പ്രവേശനം തുടങ്ങുന്നതിന് മുമ്പ് തന്നെ പുതിയ തീരുമാനത്തിൽ ഉചിതമായ നടപടിയുണ്ടാകുമെന്നും മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.
കോൺഗ്രസ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് ന്യൂനപക്ഷകാര്യ മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.