അതേസമയം ഈ കാര്യത്തിൽ പൊതുജനങ്ങളുടെ അഭിപ്രായവും തേടുവാൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ തീയതി സംബന്ധിച്ച കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനെ കുറിച്ചാണ് പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നത്. പൊതുജനങ്ങൾ അവരുടെ അഭിപ്രായം കേന്ദ്ര മാനവവിഭവശേഷി മന്ത്രിയുടെ ട്വിറ്ററിൽ രേഖപ്പെടുത്തണം.
TRENDING:മുന്നോട്ടുതന്നെ: മാണി.സി.കാപ്പന് രാജ്യസഭയിലെത്താൻ സിപിഎം ഫോർമുല; ജോസിന്റെ വരവിനെ സ്വാഗതം ചെയ്ത് എൻസിപി [NEWS]Tamil Nadu Custodial Deaths | പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് പടക്കം പൊട്ടിച്ചാഘോഷിച്ച് ജനങ്ങൾ [NEWS]Lionel Messi 700 | അർജന്‍റീനയിലും ബാഴ്സലോണയിലും മെസി നേടിയ 10 മികച്ച ഗോളുകൾ [NEWS]
advertisement
രാജ്യത്ത് ആയിരകണക്കിന് വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷ എഴുതുന്നത്. തമിഴ്നാട്ടിൽ സെൻ്റർ ഇല്ലാത്തതിനാൽ അവിടുത്തെ കുട്ടികളിൽ ഭൂരിഭാഗവും കേരളത്തിലാണ് പരീക്ഷ എഴുതുന്നത്. മാത്രമല്ല അവിടെ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പരീക്ഷ എഴുതുവാൻ എത്തുന്നത് ഇരു സംസ്ഥാനത്തെയും വിദ്യാർത്ഥികൾക്ക് ഒരുപോലെ വെല്ലുവിളിയാണ്.