Tamil Nadu Custodial Deaths | പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് പടക്കം പൊട്ടിച്ചാഘോഷിച്ച് ജനങ്ങൾ

Last Updated:

കസ്റ്റഡി മർദ്ദനത്തിന് നേതൃത്വം കൊടുത്ത സബ് ഇൻസ്പെക്ടർ രഘു ഗണേശ്, കോൺസ്റ്റബിളുമാരായ മുത്തുരാജ്, മുരുഗൻ എന്നിവരുൾപ്പെടെ അഞ്ച് പേരെയാണ് സിബിസിഐഡി അറസ്റ്റ് ചെയ്തത്.

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതകക്കേസിൽ പ്രതികളായ പൊലീസുകാരുടെ അറസ്റ്റ് പടക്കം പൊട്ടിച്ച് ആഘോഷിച്ച് ജനങ്ങൾ. പൊലീസുകാരുടെ അതിക്രൂര മർദ്ദനമേറ്റ് കൊല്ലപ്പെട്ട ജയരാജ് മകൻ ബെനിക്സ് എന്നിവരുടെ നാടായ സാത്തങ്കുളത്താണ് ആഘോഷങ്ങൾ നടന്നത്.
കസ്റ്റഡി മർദ്ദനത്തിന് നേതൃത്വം കൊടുത്ത സബ് ഇൻസ്പെക്ടർ രഘു ഗണേശ്, കോൺസ്റ്റബിളുമാരായ മുത്തുരാജ്, മുരുഗൻ എന്നിവരുൾപ്പെടെ അഞ്ച് പേരെയാണ് സിബിസിഐഡി അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസിന്‍റെ അതിക്രൂര പീഡനത്തിനിരയായി അച്ഛനും മകനും കൊല്ലപ്പെട്ട സംഭവം രാജ്യമൊട്ടാകെ വിമർശനം ഉയർത്തിയ സാഹചര്യത്തിൽ കൂടിയാണ് അറസ്റ്റ്.
advertisement
RELATED STORIES:പൊലീസ് കസ്റ്റഡിയിലെടുത്ത അച്ഛനും മകനും മരിച്ചു; തൂത്തുക്കുടിയിൽ പ്രതിഷേധം [NEWS]'സ്വകാര്യഭാഗത്ത് പൊലീസ് കമ്പി കയറ്റി; ചോരയിൽ മുങ്ങി ഉടുതുണി'; അച്ഛന്‍റെയും സഹോദരന്‍റെയും മരണത്തിലെ ക്രൂരത വിവരിച്ച് യുവതി [NEWS] തമിഴ്‌നാട്ടിലെ കസ്റ്റഡി മരണം; കൊല്ലപ്പെട്ട അച്ഛനും മകനും അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്ന് റിപ്പോർട്ട് [NEWS]ഇക്കഴിഞ്ഞ ജൂൺ 19നാണ് ജയരാജിനെയും മകൻ ബെനിക്സിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.ലോക്ക്ഡൗണ്‍ ഇളവ് സമയം കഴിഞ്ഞിട്ടും കടകൾ തുറന്നു എന്ന കാരണത്താലായിരുന്നു നടപടി. ആദ്യം ജയരാജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്, ഇത് അന്വേഷിച്ച് ചെന്നതോടെയാണ് ബെനിക്സും കസ്റ്റഡയിലാകുന്നത്. തുടർന്ന് ഇരുവരെയും കോവിൽപട്ടി സബ്ജയിലിലേക്ക് മാറ്റിയിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജൂൺ 23ന് മരണത്തിന് കീഴടങ്ങി
മലയാളം വാർത്തകൾ/ വാർത്ത/India/
Tamil Nadu Custodial Deaths | പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് പടക്കം പൊട്ടിച്ചാഘോഷിച്ച് ജനങ്ങൾ
Next Article
advertisement
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
  • എം എ യൂസഫലി യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി നേതാക്കളിൽ ഒന്നാമനായി ഫിനാൻസ് വേൾഡ് പട്ടികയിൽ.

  • യുസഫലിയുടെ റീട്ടെയിൽ വൈവിധ്യവത്കരണവും ഉപഭോക്തൃസേവനങ്ങളും ഡിജിറ്റൽവത്കരണവും ഫിനാൻസ് വേൾഡ് പ്രശംസിച്ചു.

  • ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയും അൽ ആദിൽ ട്രേഡിങ് ചെയർമാൻ ധനഞ്ജയ് ദാതാറും പട്ടികയിൽ.

View All
advertisement