Lionel Messi 700 | അർജന്‍റീനയിലും ബാഴ്സലോണയിലും മെസി നേടിയ 10 മികച്ച ഗോളുകൾ

17-ാം വയസിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം ബാഴ്‌സലോണയ്ക്കും അർജന്റീനയ്ക്കുമായി ഒന്നര പതിറ്റാണ്ടായി കളിക്കുന്ന മെസി ഏതൊരു പ്രതിരോധനിരയുടെയും പേടിസ്വപ്നമാണ്

News18 Malayalam | news18-malayalam
Updated: July 2, 2020, 11:37 AM IST
Lionel Messi 700 | അർജന്‍റീനയിലും ബാഴ്സലോണയിലും മെസി നേടിയ 10 മികച്ച ഗോളുകൾ
Lionel Messi
  • Share this:
സ്പാനിഷ് ലീഗിൽ കഴിഞ്ഞ ദിവസം അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ലയണൽ നേടിയ പെനാൽറ്റി ഗോൾ പുതിയൊരു ചരിത്രമെഴുതി. ക്ലബിനും രാജ്യത്തിനുമായി മെസി നേടുന്ന എഴുന്നൂറാമത്തെ ഗോളായിരുന്നു അത്. 17-ാം വയസിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം ബാഴ്‌സലോണയ്ക്കും അർജന്റീനയ്ക്കുമായി ഒന്നര പതിറ്റാണ്ടായി കളിക്കുന്ന മെസി ഏതൊരു പ്രതിരോധനിരയുടെയും പേടിസ്വപ്നമാണ്. ഇത്രയും കാലത്തെ തേരോട്ടത്തിനിടെ ബാഴ്സയ്ക്കായി 34 കിരീടങ്ങളും ആറു ബാലൺ ഡി ഓർ പുരസ്ക്കാരങ്ങളും മെസി നേടി. ഇതിനിടെ 2008 ഒളിമ്പിക്സിൽ അർജന്‍റീനയ്ക്ക് സ്വർണം നേടിക്കൊടുത്തെങ്കിലും ലോകകപ്പ് കിരീടം അദ്ദേഹത്തിന്‍റെ ശേഖരത്തിൽ കിട്ടാക്കനിയായി അവശേഷിക്കുന്നു. മെസിയുടെ ഏറ്റവും മികച്ച 10 ഗോളുകൾ ഏതൊക്കെയാണെന്ന് നോക്കാം...

ആൽ‌ബാസെറ്റ്: മെയ് 1, 2005

17 വയസ്സുള്ളപ്പോൾ പോലും ഒരു മുതിർന്ന വ്യക്തിയുടെ ആത്മവിശ്വാസം മെസ്സിക്ക് ഉണ്ടായിരുന്നു. ആൽബാസെറ്റിനെതിരെ റൊണാൾഡീഞ്ഞ്യോയുടെ പാസിൽനിന്ന് മെസി നേടിയ സുന്ദരഗോൾ ഒരു തുടക്കമായിരുന്നു. പിന്നീടിങ്ങോട്ട് മനോഹാരിതയുള്ള ഗോളുകളുടെ പൊൻവസന്തം ആ കാലുകളിൽ വിരിഞ്ഞു.


ഗെറ്റാഫെ: ഏപ്രിൽ 18, 2007

മെസിയുടെ കരിയറിലെ ഒരിക്കലും മറക്കാനാകാത്ത ഗോൾ. വിഖ്യാത താരം ഡീഗോ മാറഡോണയെ അനുസരിപ്പിക്കുന്നതായിരുന്നു അത്. സ്വന്തം പകുതിയിൽനിന്ന് എതിരാളികളെ വിദഗ്ദ്ധമായി കബളിപ്പിച്ച് വലതുകാൽ കൊണ്ട് ഒരു ഗംഭീര ഫിനിഷ്...


റിയൽ സരഗോസ: മാർച്ച് 21, 2010

മെസിയുടെ മികവെല്ലാം വിളിച്ചോതുന്ന മറ്റൊരു സുന്ദര ഗോൾ. ടാക്കിളിംഗിലൂടെ ലഭിച്ച പനതുമായി എതിർ പ്രതിരോധതാരത്തെ മറികടന്ന് ബോക്സിലോക്ക് ഓടിക്കയറി വിദൂര ആംഗിളിൽ നിറയൊഴിച്ച മെസിക്ക് പിഴച്ചില്ല.

റയൽ മാഡ്രിഡ്: ഏപ്രിൽ 27, 2011

പതിറ്റാണ്ടിലെ ഏറ്റവും മികച്ച എൽക്ലാസിക്കോ പോരാട്ടം. കടുത്ത പിരിമുറുക്കത്തിനിടയിലും മെസി നേടിയ മനോഹരമായ ഗോൾ റയൽ മാഡ്രിഡ് ആരാധകരുടെ ഹൃദയം തകർക്കുന്നതായിരുന്നു.

ഇറാൻ: 2014 ജൂൺ 21

2014 ലോകകപ്പിന് മുമ്പ് എട്ട് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് മെസ്സി നേടിയത്. അർജന്റീനയ്ക്ക് വേണ്ടി ഇറാനെതിരായ രണ്ടാം മത്സരത്തിൽ ആരാധകർ കാത്തിരുന്ന മെസിയുടെ ഗോൾ വന്നു. ഇറാന്‍റെ അട്ടിമറി സ്വപ്നങ്ങളെ തകർക്കുന്നതായിരുന്നു ആ ഗോൾ.


ബയേൺ മ്യൂണിച്ച്: മെയ് 6, 2015

ഇവാൻ റികിട്ടിച്ചിന്‍റെ പാസിൽനിന്ന് മെസി നേടിയ തകർപ്പൻ ഗോൾ ബയേൺ മ്യൂണിച്ചിനെതിരെ ചാംപ്യൻസ് ലീഗിൽ ബാഴ്സയ്ക്ക് മേൽക്കൈ നൽകി.

അത്‌ലറ്റിക് ബിൽബാവോ: മെയ് 30, 2015

വലതു വിങ്ങിൽ നിന്ന് താഴേയ്‌ക്ക് ഓടിക്കയറുകയും ഉടൻ തന്നെ മൂന്ന് പ്രതിരോധക്കാർക്കിടയിൽ മെസി കുടുങ്ങുകയും ചെയ്തു. എന്നാൽ എല്ലാവരെയും ഞെട്ടിപ്പിച്ചുകൊണ്ട് മൂന്നുപേരെയും മറികടക്കാനും കൃത്യമായി നിറയൊഴിക്കാനും മെസിക്ക് കഴിഞ്ഞു.


റയൽ മാഡ്രിഡ് : ഏപ്രിൽ 23, 2017

ആരാധകർ കാത്തിരുന്ന മറ്റൊരു എൽക്ലാസിക്കോ പോരാട്ടം. ജയിച്ചാൽ കിരീടം റയലിന് ലഭിക്കുമെന്ന ഘട്ടം. 92-ാം മിനിറ്റിൽജോർഡി ആൽബയുടെ സഹായത്തോടെ മെസി നേടിയ സമനില ഗോൾ അദ്ദേഹത്തിന്‍റെ 500-ാമത്തെ ഗോളായിരുന്നു.

ഇക്വഡോർ : ഒക്ടോബർ 11, 2017

CONMEBOL യോഗ്യതയുടെ അവസാന മത്സരത്തിൽ റൊമാരിയോ ഇബാരയുടെ ആദ്യ മിനിറ്റ് ഗോളിലൂടെ മുന്നിലെത്തിയ ഇക്വഡോറിനെ അർജന്‍റീന മറികടന്നത് മെസിയുടെ തകർപ്പൻ പ്രകടനത്തിലൂടെയായിരുന്നു. മത്സരം തോറ്റാൽ അർജന്‍റീനയ്ക്ക് ലോകകപ്പ് യോഗ്യത ഇല്ല. എന്നാൽ ഹാട്രിക്കിലൂടെയാണ് മെസി അർജന്‍റീനയെ ലോകകപ്പിലേക്ക് നയിച്ചത്.
TRENDING:പ്രവാസികളെ നാട്ടിലെത്തിക്കാൻ സൗജന്യ വിമാനവുമായി സിനിമാ നിർമാതാവ് [NEWS]PM Modi Weibo Account| ചൈനീസ് ആപ്പ് അക്കൗണ്ട് പ്രധാനമന്ത്രി ഒഴിവാക്കിയോ? [NEWS]Covid 19 Priapism കോവിഡ് അസ്വാഭാവിക ഉദ്ധാരണത്തിന് കാരണമാകുന്നു; 66 വയസുള്ള ഫ്രഞ്ചുകാരൻ ഗുരുതരാവസ്ഥയിൽ [NEWS]


റിയൽ ബെറ്റിസ്: 2019 മാർച്ച് 17

കരിയറിൽ മെസി നേടിയ മനോഹര ഗോളുകളിലൊന്ന്. പന്ത് ഇടത് ഇവാൻ റാകിറ്റിക്കിലേക്ക് അയച്ച് റിട്ടേൺ പന്തിനായി ബോക്സിന്റെ അരികിലേക്ക് മെസി ഓടിക്കയറി. തുടർന്ന് പന്ത് സ്വീകരിച്ച് അടുത്തുള്ള പോസ്റ്റിലേക്ക് ശക്തമായ ഒരു ഷോട്ട്. ഗോളി നിസഹായനായിരുന്നു. ആ വർഷത്തെ തന്നെ മികച്ച ഗോളുകളിലൊന്നായിരുന്നു ഇത്.
First published: July 2, 2020, 11:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading