പശ്ചിമേഷ്യയിൽ നടക്കുന്നത് ഒരൊറ്റ യുദ്ധമല്ലെന്നും മറിച്ച് ഒന്നിലധികം യുദ്ധങ്ങളാണെന്നും മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഇസ്രായേലും ഇറാനും അമേരിക്കയും തമ്മിൽ നടക്കുന്ന കാര്യങ്ങൾ കേവലം മിഡിൽ ഈസ്റ്റിലേത് മാത്രമല്ല. ഇത് നമ്മുടെ യുദ്ധമല്ലെന്നും മിഡിൽ ഈസ്റ്റ് രാഷ്ട്രീയത്തിൽ ഇന്ത്യ എന്നും ഒരു പരിമിതമായ പങ്ക് മാത്രമേ വഹിച്ചിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്ത്രപരമായ സ്വയംഭരണാധികാരം എന്ന ആശയത്തിന് പ്രാധാന്യമുണ്ടെന്ന് പറഞ്ഞ തിവാരി ഇന്ത്യ ചെയ്യുന്നത് ശരിയായ കാര്യമാണെന്നും വ്യക്തമാക്കി. നാം ജാഗ്രത പാലിക്കുന്നുണ്ടെങ്കിൽ അത് ശരിയായ തീരുമാനമാണെന്നും സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാനും പ്രതിസന്ധികളെ അതിജീവിക്കാനുമുള്ള കഴിവിനെയാണ് തന്ത്രപരമായ സ്വയംഭരണാധികാരം എന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
advertisement
യുദ്ധം ആരംഭിച്ചത് മുതൽ ചർച്ചയും നയതന്ത്രവും ആവശ്യമാണെന്ന നിലപാടിലാണ് ഇന്ത്യ ഉറച്ചുനിൽക്കുന്നത്. ഗൾഫ് മേഖലയിലുടനീളം ഇറാൻ നടത്തിയ ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചപ്പോഴും, ആഗോള എണ്ണ-വാതക വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന വിതരണം ഉറപ്പാക്കാൻ ഇറാനുമായി നയതന്ത്ര ചർച്ചകൾ ഇന്ത്യ ഊർജിതമാക്കിയിരുന്നു.യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിനെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂരും നേരത്തെ രംഗത്തെത്തിയിരുന്നു.
