"ദേശീയ വിദ്യാഭ്യാസ നയം 2020-ന്‍റെ കാര്യത്തിൽ പാർട്ടിയിൽനിന്ന് വ്യത്യസ്തമാണ് എന്‍റെ നിലപാട്. ഇതിന് രാഹുൽജിയോട് ഖേദം അറിയിക്കുന്നു. ഞാൻ തല കുനിച്ചിരിക്കുന്ന റോബോട്ടോ പാവയോ ആകുന്നതിനേക്കാൾ നല്ലത് വസ്തുത സംസാരിക്കുകയെന്നതാണ്. എല്ലാ കാര്യങ്ങളിലും നിങ്ങളുടെ നേതാവിനോട് യോജിക്കാൻ കഴിഞ്ഞേക്കില്ല. പക്ഷേ രാജ്യത്തെ പൌരൻ എന്ന നിലയിൽ ധൈര്യമായി അഭിപ്രായം പ്രകടിപ്പിക്കുകയെന്നത് പ്രധാനമാണ്"- ഖുഷ്ബു പറഞ്ഞു.
ഒട്ടേറെ പരിഷ്ക്കാരങ്ങളുമായി ദേശിയ വിദ്യാഭ്യാസ നയം 2020ന് കഴിഞ്ഞദിവസമാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. എല്ലാ സ്കൂളുകളിലും മാതൃഭാഷയോ പ്രാദേശിക ഭാഷയോ അഞ്ചാം ക്ലാസ് വരെ അധ്യാപന മാധ്യമമായിരിക്കുമെന്ന് ദേശീയ വിദ്യാഭ്യാസ നയം 2020 വ്യക്തമാക്കുന്നു.
advertisement
TRENDING:Covid 19 Lockdown | തമിഴ്നാട്ടിലും ലോക്ക്ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടി; കുറച്ച് ഇളവുകൾ അനുവദിച്ചു[NEWS]രാമക്ഷേത്ര ഭൂമി പൂജയിൽ പങ്കെടുക്കേണ്ട പുരോഹിതന് കോവിഡ്; 16 സുരക്ഷാജീവനക്കാർക്കും രോഗം[NEWS]കോവിഡ് ടെസ്റ്റിനായി യുവതിയുടെ യോനീസ്രവം എടുത്തു; ലാബ് ടെക്നീഷ്യനെതിരെ ബലാത്സംഗ കുറ്റം[NEWS]
വിദ്യാഭ്യാസമേഖലയിൽ മൂന്നു പതിറ്റാണ്ടിനുശേഷം കൊണ്ടുവന്ന പരിഷ്ക്കരണത്തിൽ മൂന്നിനും 18 നും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികളെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ അവകാശത്തിന്റെ വിപുലീകരണമാണുള്ളത്. ആറാം ക്ലാസ് മുതൽ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പും തൊഴിൽ വിദ്യാഭ്യാസവും 10 + 2 സ്കൂൾ ഘടനയിൽ മാറ്റം, നാല് വർഷത്തെ ബാച്ചിലേഴ്സ് പ്രോഗ്രാം എന്നിവയും ദേശീയ വിദ്യാഭ്യാസ നയം നിർദ്ദേശിക്കുന്നു.