ബിഷപ്പിന് ലൈംഗികശേഷിയുണ്ടെന്ന് പരിശോധനാഫലം
രാജ്‌കുമാറിനെയും മറ്റ് മൂന്നുപേരെയുമാണ് വീരപ്പനും സംഘവും കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയത്. തലവാഡിയിലെ ദോഡ ഗജനൂരിലെ ഫാം ഹൌസിൽ ഭാര്യയ്ക്കൊപ്പം കഴിയവെയാണ് രാജ്‌കുമാറിനെ തട്ടിക്കൊണ്ടുപോയത്. രാജ്‌കുമാറിന്‍റെ മരുമകൻ എസ്.എ ഗോവിന്ദരാജ്, അടുത്ത ബന്ധു നാഗേഷ്, അസിസ്റ്റന്‍റ് സംവിധായകൻ നാഗപ്പ എന്നിവരെയാണ് 2000 ജൂലൈ 30ന് തട്ടിക്കൊണ്ടുപോയത്. ഇതിൽ നാഗപ്പ പിന്നീട് വീരപ്പന്‍റെ സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടു. മറ്റുള്ളവർ 108 ദിവസത്തോളം വീരപ്പന്‍റെ തടവിലായിരുന്നു. ഒടുവിൽ 2000 നവംബർ 15നാണ് രാജ്‌കുമാറിനെയും കൂട്ടരെയും മോചിപ്പിച്ചത്. സംഭവത്തിൽ തലവാഡി പൊലീസ് വീരപ്പൻ ഉൾപ്പടെ 15 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കേസന്വേഷണം പിന്നീട് കോയമ്പത്തൂർ സിബി-സിഐഡി ഏറ്റെടുത്തിരുന്നു. 2004 ഒക്ടോബർ 18ന് പ്രത്യേക ദൗത്യസംഘം നടത്തിയ ഓപ്പറേഷൻ കൊക്കൂണിലൂടെ വീരപ്പനെയും രണ്ട് അനുയായികളെയും വധിച്ചിരുന്നു. രാജ്‌കുമാർ 2006 ഏപ്രിൽ 12ന് അന്തരിച്ചു.
advertisement
