ബിഷപ്പിന് ലൈംഗികശേഷിയുണ്ടെന്ന് പരിശോധനാഫലം

Last Updated:
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ലൈംഗിക ശേഷിയുണ്ടെന്ന് പരിശോധനാഫലം. പ്രാഥമിക അന്വേഷണ റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെയായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ച് ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കിയത്. പരിശോധനാഫലം കേസിൽ നിർണായകമാകും.
ബിഷപ്പിനെ തെളിവെടുപ്പിനായി ജലന്ധറിലേക്ക് കൊണ്ടുപോകാനും അന്വേഷണ സംഘം തീരുമാനിച്ചു. ഇതിനായി ബിഷപ്പിനെ കസ്റ്റഡിയിൽ വാങ്ങും.
അതേസമയം,ബിഷപ്പ് ഫ്രാങ്കോ പാലാ സബ് ജയിലിലെ 5968 നമ്പർ തടവുപുള്ളിയായി മൂന്നാം നമ്പർ സെല്ലിലാണുള്ളത്. കഞ്ചാവ് മോഷണ കേസ് പ്രതികൾക്കൊപ്പമാണ് ബിഷപ്പ് കഴിയുന്നത് . ഫ്രാങ്കോ മുളയ്ക്കലിന് പ്രത്യേക ജയിൽ വസ്ത്രം നൽകിയില്ലെങ്കിലും ധരിച്ചിരുന്ന ബെൽറ്റ് ജയിൽ അധികൃതർ അഴിച്ചുവാങ്ങിയിരുന്നു. സി ക്ലാസ് സൗകര്യങ്ങളായതിനാൽ ബിഷപ്പിന് കട്ടിൽ ലഭിച്ചില്ല. നിലത്ത് പായ വിരിച്ചാണ് ബിഷപ്പ് ഉറങ്ങിയത്.
advertisement
കേസില്‍ സെപ്റ്റംബര്‍ 19 ന് ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് മൂന്നുദിവസം നീണ്ടുനിന്ന മാരത്തണ്‍ ചോദ്യം ചെയ്യലിന് ശേഷം 21 ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം തേടി കോടതിയെ സമീപിച്ചെങ്കിലും വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിഷപ്പിന് ലൈംഗികശേഷിയുണ്ടെന്ന് പരിശോധനാഫലം
Next Article
advertisement
മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ
മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ
  • മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ്

  • ഡിസംബർ 7 മുതൽ 2026 ജനുവരി 19 വരെ സർവീസ്

  • പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും

View All
advertisement