TRENDING:

COVID 19| അന്താരാഷ്ട്ര വിമാന സർവീസുകൾക്കുളള വിലക്ക് ഏപ്രില്‍ 14 വരെ നീട്ടി

Last Updated:

വൈറസ് വ്യാപനം തടയാന്‍ ഏപ്രില്‍ 14 വരെയാണ് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഏപ്രില്‍ 14 വരെ നീട്ടി. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ചരക്ക് വിമാനങ്ങള്‍ക്കും സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാവില്ല.
advertisement

മാർച്ച് 21ന് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതിനു മുന്നോടിയായി അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. യൂറോപ്യൻ യൂണിയനുകളിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇന്ത്യ നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു.

വൈറസ് വ്യാപനം തടയാന്‍ ഏപ്രില്‍ 14 വരെയാണ് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍, ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നിലവില്‍ മാര്‍ച്ച് 31 വരെയാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. അത് നീട്ടുമോയെന്ന് വ്യക്തമല്ല.

രാജ്യവ്യാപക ലോക്ക് ഡൗണിന്റെ ഭാഗമായി തീവണ്ടി സര്‍വീസുകള്‍, മെട്രോ സര്‍വീസുകള്‍, അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ എന്നിവയെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്.

advertisement

You may also like:1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും അക്കൗണ്ടിൽ പണം; പ്രധാന പ്രഖ്യാപനങ്ങൾ [NEWS]പാലക്കാട് രോഗബാധിതന്റെ റൂട്ട് മാപ്പ് പുറത്തിറക്കി; നേരിട്ട് സമ്പർക്കം പുലർത്തിയത് 200 ലധികം പേരുമായി [NEWS]കെഎസ്ആര്‍ടിസി കണ്ടക്ടറുടെ അച്ഛന് കൊറോണ; യാത്രക്കാര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് [NEWS]

advertisement

ഇന്ത്യയ്ക്ക് പുറമെ ലോകത്തെ വവിധ രാജ്യങ്ങളും വിദേശ വിമാനങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വ്യോമയാന മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് കൊറോണ വൈറസ് ബാധ സൃഷ്ടിച്ചിട്ടുള്ളത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാജ്യത്ത് വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് വർക്ക് ഫ്രം ഹോം നൽകിയിരിക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19| അന്താരാഷ്ട്ര വിമാന സർവീസുകൾക്കുളള വിലക്ക് ഏപ്രില്‍ 14 വരെ നീട്ടി
Open in App
Home
Video
Impact Shorts
Web Stories