HOME /NEWS /Kerala / COVID 19 | പാലക്കാട് രോഗബാധിതന്റെ റൂട്ട് മാപ്പ് പുറത്തിറക്കി; നേരിട്ട് സമ്പർക്കം പുലർത്തിയത് 200 ലധികം പേരുമായി

COVID 19 | പാലക്കാട് രോഗബാധിതന്റെ റൂട്ട് മാപ്പ് പുറത്തിറക്കി; നേരിട്ട് സമ്പർക്കം പുലർത്തിയത് 200 ലധികം പേരുമായി

പാലക്കാട് രോഗബാധിതന്റെ റൂട്ട് മാപ്പ് പുറത്തിറക്കി

പാലക്കാട് രോഗബാധിതന്റെ റൂട്ട് മാപ്പ് പുറത്തിറക്കി

മാര്‍ച്ച് 13ന് നാട്ടിലെത്തിയ ആള്‍ 20ന് മാത്രമാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

  • Share this:

    പാലക്കാട്: കാരാകുറിശ്ശിയിലെ കോവിഡ് ബാധിതന്റെ റൂട്ട്മാപ്പ് ജില്ലാ ഭരണകൂടം പുറത്തിറക്കി. 200ലധികം ആളുകളുമായി രോഗി നേരിട്ട് സമ്പർക്കം പുലർത്തിയെന്നാണ് കണ്ടത്തെൽ. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റും.

    വിദേശത്തുനിന്ന് വന്ന ഇയാൾ ഒരാഴ്ച പലയിടത്തുസഞ്ചരിച്ച ശേഷമാണ് ആശുപത്രിയില്‍ ചികി്ല്‍സ തേടിയത്. വീട്ടുനിരീക്ഷണ ചട്ടം ലംഘിച്ചതിന് പൊലീസ് കേസ് എടുത്തു. ഇപ്പോള്‍ നിരീക്ഷണത്തിലുള്ള കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായ മകന്‍ തിരുവനന്തപുരം വരെയുള്ള റൂട്ടുകളിലെ ബസിലും ജോലി ചെയ്തു.

    You may also like:COVID 19| കശ്മീരിലും മഹാരാഷ്ട്രയിലും കോവിഡ് മരണം; ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 15 ആയി [NEWS]COVID 19| 'ആദരണീയനായ മുഖ്യമന്ത്രീ, അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു'; ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ് [NEWS]വെന്റിലേറ്ററുകൾ നിർമിക്കാൻ റെയിൽവേ; കോച്ചുകൾ ഐസൊലേഷൻ യൂണിറ്റുകളാക്കും [NEWS]

    മാര്‍ച്ച് 13ന് നാട്ടിലെത്തിയ ആള്‍ 20ന് മാത്രമാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതിനിടെ രണ്ടു തവണ ജുമാ നമസ്‌കാരത്തില്‍ പങ്കെടുത്തു. നാലുതവണ ആശുപത്രിയില്‍ പോയി. നിരവധി ബന്ധുവീടുകലിലും പോയി. അതുകൊണ്ട് തന്നെ റൂട്ട് മാപ്പ് തയ്യാറാക്കുക ദുഷ്‌ക്കരമാണെന്നും ജില്ലാ ഭരണകൂടം പറഞ്ഞിരുന്നു.

    നിരീക്ഷണത്തിന് വിധേയനാകാതെ സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചതിനു കേസെടുത്തതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വീട്ടിലുള്ള ഏഴുപേരും നിരീക്ഷണത്തിലാണ്. KSRTC കണ്ടക്ടറായ മകന്‍ മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്ന് 17, 18, 19 തിയ്യതികളില്‍ ബസുകളില്‍ പോയിട്ടുണ്ട്.

    മാര്‍ച്ച് 17 ന് മണ്ണാര്‍ക്കാട് കോയമ്പത്തൂര്‍ ബസിലും 18, 19 തിയ്യതികളില്‍ മണ്ണാര്‍ക്കാട് തിരുവനന്തപുരം ബസുകളിലുമാണ് ജോലി ചെയ്തത്. ഈ ദിവസം ഇതേ ബസില്‍ യാത്ര നടത്തിയവര്‍ സ്വയം നിരീക്ഷണത്തിന് വിധേയമാകണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

    First published:

    Tags: Corona, Corona in Kerala, Corona News, Corona outbreak, Corona virus, Corona Virus in Kerala, Corona virus outbreak, Corona virus spread, COVID19, Modi, കൊറോണ, കോവിഡ് 19