COVID 19| 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും അക്കൗണ്ടിൽ പണം; പ്രധാന പ്രഖ്യാപനങ്ങൾ

Last Updated:

തൊഴിലുറപ്പ് പദ്ധതിയുടെ കൂലി കൂട്ടി. 80 കോടി ജനങ്ങൾക്ക് അഞ്ചുകിലോ അരി / ഗോതമ്പ് അധികം. 8.3 കർഷകർക്ക് രണ്ടായിരം രൂപ ഉടൻ നൽകും

ന്യൂഡൽഹി: കൊറോണ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ഇതരസംസ്ഥാന തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും കർഷക തൊഴിലാളികൾക്കും ലോക്ക്ഡൗണിന്റെ ഫലമായുണ്ടായ തിരിച്ചടി ലഘൂകരിക്കുന്നതിനാണ് പാക്കേജ് പ്രഖ്യാപിച്ചത്.
പാക്കേജ് ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രി അറിയിച്ചു. സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളെ മുൻനിർത്തിയാണ് പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും ധനമന്ത്രി അറിയിച്ചു. പ്രധാനമന്ത്രി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴാണ് ധനമന്ത്രി പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്:
  • ആരോഗ്യ- ശുചീകരണ പ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ്. ഏകദേശം 20 ലക്ഷം തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
  • പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം 80 കോടി ജനങ്ങൾക്ക് അഞ്ചുകിലോ അരി / ഗോതമ്പ് വീതം അടുത്ത മൂന്നുമാസക്കാലത്തേക്ക് ഓരോ മാസവും ലഭിക്കും. നിലവിൽ ലഭിക്കുന്ന അഞ്ച് കിലോ ഭക്ഷ്യധാന്യത്തിന് പുറമേയാണിത്. ഇതിന് പുറമെ ഒരു കിലോ പയറും ഓരോ കുടുംബത്തിനും ലഭിക്കും.
  • പ്രധാനമന്ത്രി കിസാൻ പദ്ധതി പ്രകാരമുള്ള ആദ്യ ഇൻസ്റ്റാൾമെന്റ് ഉടൻ ട്രാൻസ്ഫർ ചെയ്യും. ഏപ്രിൽ ആദ്യവാരം 2000 രൂപയുടെ ആദ്യ വിഹിതം അക്കൗണ്ടുകളിലേക്ക് എത്തും. ഏകദേശം 8.3 കോടി കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
  • മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ വേതനം 182 രൂപയിൽ നിന്ന് 202 രൂപയായി ഉയർത്തി. അഞ്ചു കോടി കുടുംബങ്ങൾക്ക് പ്രയോജനം.
  • ജൻധൻ അക്കൗണ്ടുള്ള വനിതകൾക്ക് അടുത്ത മൂന്നുമാസത്തേക്ക് പ്രതിമാസം 500 രൂപ വീതം നൽകും. 20.5 കോടിപേർക്ക് പ്രയോജനം.
advertisement
advertisement
  • 60 വയസ് കഴിഞ്ഞവർ, വിധവകൾ, ദരിദ്രർ, ദിവ്യാംഗ് വിഭാഗത്തിൽപ്പെടുന്നവർ എന്നിവർക്ക് 1000 രൂപ രണ്ട് തവണയായി അടുത്ത മൂന്നു മാസത്തേക്ക് ലഭിക്കും. 3 കോടി ജനങ്ങൾക്ക് പ്രയോജനം.
  • 8.3 കോടി വരുന്ന ബിപിഎൽ ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് അടുത്ത മൂന്ന് മാസത്തേക്ക് സൗജന്യ പാചകവാതക സിലിണ്ടറുകൾ
  • വനിതാ സ്വയംസഹായ സംഘങ്ങൾക്കുള്ള ഈടുരഹിത വായ്പാതുക പത്ത് ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷമായി ഉയർത്തി . ഇതുവഴി ഏഴു കോടി കുടുംബങ്ങളിലേക്ക് പണം എത്തും.
  • സംഘടിത മേഖലയിൽ അടുത്ത മൂന്നുമാസത്തെ ഇപിഎഫ് വിഹിതം (തൊഴിലാളികളുടെയും തൊഴിൽ ദായകരുടെയും) സർക്കാർ അടയ്ക്കും. (നൂറ് തൊഴിലാളികളിൽ താഴെയുള്ള സ്ഥാപനങ്ങളാകണം. 90 ശതമാനം തൊഴിലാളികളുടെ മാസശമ്പളം 15000 രൂപയിൽ താഴെയുള്ളവർക്ക്).
  • മൂന്നു മാസത്തെ ശമ്പളമോ ഫണ്ടിൽ ആകെയുള്ള തുകയുടെ 75 ശതമാനമോ ഇതിൽ ഏതാണ് ചെറുത്, ആ തുക അഡ്വാൻസായി നൽകുന്ന രീതിയിൽ ഇപിഎഫ് പദ്ധതി നിയമങ്ങളിൽ മാറ്റംവരുത്തും. 4.8 കോടി തൊഴിലാളികൾക്ക് ഇതിന്റെ ഗുണം ലഭിക്കും.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
COVID 19| 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും അക്കൗണ്ടിൽ പണം; പ്രധാന പ്രഖ്യാപനങ്ങൾ
Next Article
advertisement
'ആട് 3' ചിത്രീകരണത്തിനിടെ അപകടത്തിൽ നടന്‍ വിനായകന് പരിക്ക്
'ആട് 3' ചിത്രീകരണത്തിനിടെ അപകടത്തിൽ നടന്‍ വിനായകന് പരിക്ക്
  • ആട് 3 ചിത്രീകരണത്തിനിടെ സംഘട്ടന രംഗത്ത് നടന്‍ വിനായകന് പരിക്ക് സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്

  • വിനായകന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്, ആറാഴ്ച വിശ്രമം നിര്‍ദേശിച്ചു

  • മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 വലിയ ബജറ്റില്‍ നിര്‍മിക്കുന്ന എപ്പിക് ഫാന്റസി ചിത്രമാണ്.

View All
advertisement